പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മലങ്കരയില്‍ എഴുന്നള്ളി വന്ന ആദ്യത്തെ മഫ്രിയാനയും, കോതമംഗലം മാര്തോമ്മന്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ 326 അം ഓര്മ പെരുന്നാള്‍ ലണ്ടനിലെ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച (25 സെപ്റ്റംബര്‍) ഭക്തി പൂര്‍വ്വം കൊണ്ടാടി. ഇടവക വികാരി റവ: ഫാ: യല്‍ദോസ് കൌങ്ങുംപിള്ളില്‍ കോര്‍എപ്പിസ്കോപ്പായുടെ കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു. വിശ്വാസികള്‍ കൊണ്ട് വന്ന നേര്‍ച്ചയും തുടര്‍ന്നു നടത്തപ്പെട്ടു. അനേകം വിശ്വാസികള്‍ പരിശുദ്ധ ബാവയുടെ പെരുന്നാളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല