ഇറാഖിലും സിറിയയിലും നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ നേരിടാന്‍ യുകെ പട്ടാളക്കാരന്‍ ബെയ്‌സില്‍നിന്ന് പുറപ്പെട്ട് കുര്‍ദ്ദിഷ് പോരാളികള്‍ക്കൊപ്പം ചേര്‍ന്നു. അവരെ സഹായിക്കേണ്ടതുണ്ടെന്ന് തോന്നിയതിനാല്‍ താന്‍ പെഷ്‌മെര്‍ഗയ്‌ക്കൊപ്പം ചേരാന്‍ പോകുകയാണെന്ന് 19കാരനായ സൈനികന്‍ വീട്ടുകാരെ അറിയിച്ചു. സൈനികന്റെ പേര് വെളിപ്പെടുത്തിയട്ടില്ല. കഴിഞ്ഞ ദിവസം ടെക്സ്റ്റ് മെസേജിലൂടെയാണ് ഇയാള്‍ വീട്ടുകാരെ ഇക്കാര്യം അറിയിച്ചത്. തനിക്ക് ഒരു വര്‍ഷത്തോളം അവിടെ ചെലവഴിക്കണമെന്നാണ് ആഗ്രഹമെന്ന് ഇയാള്‍ സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. താന്‍ ഒറ്റയ്ക്ക് അല്ലെന്നും തന്റെ ഒപ്പം ഒരു ബ്രിട്ടീഷുകാരനും ഒരു ക്യാനഡക്കാരനുമുണ്ടെന്നും ഇയാള്‍ പറയുന്നു. ഭാഷ അറിയാവുന്നതിനാല്‍ കുഴപ്പമില്ലെന്നും താന്‍ സുരക്ഷിതനായിരിക്കുമെന്നും ഇയാള്‍ സന്ദേശത്തില്‍ ഉറപ്പ് നല്‍കുന്നു.
നിലവില്‍ പട്ടാളത്തില്‍നിന്ന് ഇയാള്‍ അവധി എടുത്തിരിക്കുകയാണ്. അവധിക്കാലം ചെലവഴിക്കാന്‍ പോകുന്നതായി കരുതിയാല്‍ മതിയെന്നാണ് കുടുംബക്കാരോട് പറഞ്ഞിരിക്കുന്നത്. ദുബായ് വഴിയാണ് ഇയാള്‍ യാത്ര ചെയ്തത്.
അതേസമയം പട്ടാളത്തില്‍നിന്ന് അനുവദിച്ച് കിട്ടിയതിലും കൂടുതല്‍ അവധി എടുക്കുകയാണെങ്കില്‍ ഇയാള്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് പട്ടാളവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. പട്ടാളത്തിന് ഇതേക്കുറിച്ച് അറിവ് ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും ബ്രിട്ടീഷ് പട്ടാള വക്താവ് പറഞ്ഞു. 16ാം വയസ്സില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പട്ടാളത്തില്‍ ചേര്‍ന്ന ഇയാള്‍ കഴിഞ്ഞ കുറച്ചു നാളുകളായി അറബിക് ഭാഷ പഠിക്കുന്നുണ്ടായിരുന്നെന്ന് സൂചനയുണ്ട്.
ഐഎസിനെതിരെ പോരാടുന്നതിനായി ബ്രിട്ടണില്‍നിന്ന് ആളുകള്‍ പോകുന്നത് ഇതാദ്യമല്ല. മുന്‍ സൈനികരും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ കുര്‍ദിഷ് പോരാളികള്‍ക്കൊപ്പം ചേരുന്നതിനായി ഇവിടെനിന്ന് പോയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല