1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2023

സ്വന്തം ലേഖകൻ: യുകെയിൽ പിയ കൊടുങ്കാറ്റ് ഗുരുതരമാകുമെന്ന് കാലാവസ്ഥാ ഏജന്‍സിയായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. അടിയന്തര ക്രിസ്മസ് ദിന കാലാവസ്ഥ മുന്നറിയിപ്പ് എക്‌സീറ്ററിലെ മെറ്റ് ഓഫിസ് പുറപ്പെടുവിച്ചു. മുന്നറിയിപ്പ് അവഗണിച്ച് യാത്ര ചെയ്യുന്നവർക്ക് ഗുരുതരമായ ഭവിഷത്ത് നേരിടാനുള്ള സാധ്യതകളാണ് കാലാവസ്ഥാ ഏജന്‍സി പങ്കുവെയ്ക്കുന്നത്.

ക്രിസ്മസ് തലേന്ന് രാജ്യത്ത് സഞ്ചരിക്കാന്‍ ഇറങ്ങുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. ബ്രിട്ടനില്‍ ആഞ്ഞടിക്കുന്ന പിയാ കൊടുങ്കാറ്റാണ് യാത്രകളെ പ്രതികൂലമായി ബാധിക്കുക. ഞായറാഴ്ച അർധരാത്രിയോടെ ശൈത്യകാല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇതോടെ ക്രിസ്മസ് ദിനമായ തിങ്കളാഴ്ച മഴയില്‍ കുതിരുമെന്നാണ് കരുതുന്നത്.

ചില ഭാഗങ്ങളില്‍ 70 എംപിഎച്ച് വരെ കാറ്റ് വീശുമെന്ന് മെറ്റ് ഓഫിസ് പറയുന്നു. സ്‌കോട്ട്ലൻഡിൽ യെല്ലോ അലർട്ടാണ് മെറ്റ് ഓഫിസ് നൽകിയിട്ടുള്ളത്. പല ഭാഗത്തും വൈദ്യുത തടസത്തിനുള്ള സാധ്യതയും യാത്രാ തടസ്സങ്ങളും മെറ്റ് ഓഫിസ് പ്രവചിക്കുന്നു. കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനുള്ള സാധ്യത, കാറ്റ് മൂലം പറന്നിറങ്ങുന്ന വസ്തുക്കൾ തട്ടി ആളുകള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത എന്നിവയും മെറ്റ് ഓഫിസ് മുന്നറിയിപ്പിൽ ഉണ്ട്.

ഇംഗ്ലണ്ടിലും, വെയില്‍സിലും ക്രിസ്മസ് ദിനത്തിൽ മഴയ്ക്കുള്ള സാധ്യത പറഞ്ഞ മെറ്റ് ഓഫിസ് നോര്‍ത്ത് സ്‌കോട്ട്ലൻഡിൽ മഞ്ഞ് പെയ്യുന്ന ക്രിസ്മസ് ദിനം ആയിരിക്കുമെന്നാണ് പറയുന്നത്. സ്‌കോട്ട്ലൻഡിലെ ഉയർന്ന പ്രാദേശങ്ങളിൽ വളരെ ഹൃസ്വമായ മഞ്ഞ് വീഴ്ചയാണ് ഉണ്ടാവുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.