1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2023

സ്വന്തം ലേഖകൻ: കുടിയേറ്റക്കാരെ എങ്ങിനെയും ഒഴിവാക്കാമെന്ന ചിന്തയില്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ് വീസയില്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഇതിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ കാര്യമായ തോതില്‍ താഴുമെന്ന് അക്കാഡമിക് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ബ്രക്‌സിറ്റിന് മുന്‍പുള്ള നിലയായ 300,000-ല്‍ ഇത് തുടരുമെന്നാണ് പ്രവചനം. 2022 ജൂണ്‍ വരെയുള്ള 12 മാസങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ 606,000 എന്ന പുതിയ റെക്കോര്‍ഡില്‍ എത്തിയിരുന്നു.

ഒരു വര്‍ഷത്തിനിടെ 24% വര്‍ദ്ധനവാണ് നെറ്റ് മൈഗ്രേഷനില്‍ നേരിട്ടത്. സ്റ്റുഡന്റ്, വര്‍ക്ക് വീസകളില്‍ കുത്തനെയുള്ള വര്‍ദ്ധന ഇതില്‍ കാര്യമായ സംഭാവന നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ രണ്ട്, മൂന്ന് വര്‍ഷത്തിനിടെ മടങ്ങുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മൂലം നെറ്റ് മൈഗ്രേഷന്‍ താഴുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയും, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സെന്റര്‍ ഫോണ്‍ ഇക്കണോമിക് പെര്‍ഫോമന്‍സും കണക്കുകൂട്ടുന്നത്.

യുകെയിലേക്ക് കുടിയേറുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഹോം സെക്രട്ടറി വ്യക്തമാക്കി. ശമ്പളത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുക വഴി വന്നുചേരുന്നവരുടെ എണ്ണം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍. രാജ്യത്തേക്ക് വരുന്ന അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വീസ ഇനി മുതല്‍ കൊടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായും ഹോം സെക്രട്ടറി പറയുന്നു.

ഇത്തരത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം കടുത്ത നടപടികളിലൂടെ വെട്ടിച്ചുരുക്കാനാണ് ഹോം സെക്രട്ടറി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ജനറല്‍ ഇലക്ഷനില്‍ കുടിയേറ്റം നിര്‍ണായക വിഷയമാകാനുള്ള സാധ്യത പരിഗണിച്ചാണ് കുടിയേറ്റം നിയന്ത്രിക്കുന്നതിനുളള നടപടികള്‍ ശക്തമാക്കാന്‍ ഹോം സെക്രട്ടറി ശ്രമിക്കുന്നത്.

കുടിയേറ്റം നയം വിപ്ലവകരമായ രീതിയില്‍ ഉടച്ച് വാര്‍ക്കുന്നതിനാണ് ഹോം സെക്രട്ടറി തയ്യാറെടുക്കുന്നത്. ഇതിലെ പ്രധാന നീക്കമെന്ന നിലയിലാണ് രാജ്യത്ത് തൊഴിലെടുക്കാനെത്തുന്ന വിദേശികളുടെ ഏറ്റവും ചുരുങ്ങിയ ശമ്പളനിബന്ധന ഉയര്‍ത്താന്‍ പോകുന്നത്. ശമ്പളം നിര്‍ണയിക്കാന്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കിയുളള ഇപ്പോഴത്തെ രീതി പ്രയോജനകരമല്ലെന്നാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.