1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2023

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പൗരന്മാര്‍ ലോറി ഓടിക്കാനും ഇറച്ചി വെട്ടാനും പഠിച്ചാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാമെന്ന്‌ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ത്താ സമ്മേളനത്തിന് ഇടയ്ക്കായിരുന്നു മന്ത്രി ‘പുതിയ ആശയം’ പങ്കുവച്ചത്‌. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആഹ്വാനം വംശീയതയാണെന്ന വാദം ശരിയല്ല എന്നും സുവെല്ല ബ്രേവര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെയാക്കി കുറയ്ക്കുമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഈ വര്‍ഷം യുകെയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ഏഴു ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രണ്ടാം തവണയാണ് ഇന്ത്യന്‍ വംശജയായ സുവെല്ല ബ്രേവര്‍മാന്‍ ബ്രിട്ടന്റെ ആഭ്യന്തര മന്ത്രിയാകുന്നത്. നേരത്തെ ലിസ് ട്രസ്സിന്റെ കാബിനറ്റിലിരിക്കെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച സുവെല്ല ബ്രേവര്‍മാന്‍ റിഷി സുനാക് അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.