1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2023
ഇരകൾ

സ്വന്തം ലേഖകൻ: ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകളുടെ സ്വാധീനത്തിൽ കുറഞ്ഞത് 50 പേർക്കെങ്കിലും യുകെയിൽ ജീവൻ നഷ്ടമായ സംഭവങ്ങൾ വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നു. ഇത്തരം വെബ്സൈറ്റുകളെ കുറിച്ച് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ എടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ വീഴ്ച വരിത്തിയതാണ് വൻ പ്രതിഷേധത്തിന് വഴിവെച്ചത്.

ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായ സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. റിപ്പോർട്ടുകളിൽ വെബ്സൈറ്റുകളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലങ്കിലും കുട്ടികൾ ഉൾപ്പെടെ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്നത് ആയിരുന്നു. യുകെയിലെ ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്ന് ഇന്റർനെറ്റ്‌ വിതരണം ചെയ്യുന്ന കമ്പനികളായ സ്കൈയും ടോക്ടോക്കും ഇത്തരം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തു.

ഇതുവരെ 5.7 ദശലക്ഷം ഉപഭോക്താക്കളെ ഇത്തരം വെബ്സൈറ്റുകളിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കൾ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് കത്തുകൾ അയച്ചിരുന്നു.

23 കാരനായ ജോ നിഹിൽ 2020 ൽ ആത്മഹത്യ ചെയ്തത് ഇത്തരം ഒരു വിവാദ വെബ്സൈറ്റിനെ കുറിച്ച് കുറിപ്പ് എഴുതിവച്ചാണ്. സ്കൈ ബ്രോഡ്ബാൻഡ് നടപ്പിലാക്കിയ മാതൃക മറ്റ് ഇൻറർനെറ്റ് സേവന ദാതാക്കളും പിന്തുടരണമെന്ന് ജോണിന്റെ അമ്മ കാതറിൻ അഡെനെകനും സഹോദര ഭാര്യ മെലാനി സാവില്ലും അഭ്യർത്ഥിച്ചു. മരിച്ചവരുടെ ബന്ധുക്കൾ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നേരെത്തെ തന്നെ മുന്നോട്ട് വന്നിരുന്നു.

വെബ്സൈറ്റിന്റെ പുറകിൽ പ്രവർത്തിക്കുന്നത് ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് കീഴ്പ്പെട്ട പലരും വിഷാദ രോഗബാധിതരായിരുന്നു. ആത്മഹത്യ ചെയ്ത പലരും ജീവനൊടുക്കുന്നതിന് മുൻപ് വിവാദ വെബ്സൈറ്റുകൾ സന്ദർശിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.