സ്വന്തം ലേഖകന്‍: യുകെയില്‍ സമ്മര്‍ സമയമാറ്റത്തിന് തുടക്കമായി; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട്. 2018 ലെ സമ്മര്‍ ടൈം മാര്‍ച്ച് 25 ന് ആരംഭിക്കും. 25 ന് ഒരു മണിയാകുമ്പോള്‍ ക്ലോക്കുകള്‍ രണ്ട് മണിയിലേക്ക് മാറ്റണം. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ ഓട്ടോ മാറ്റിക് ആയി സമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
വിന്ററില്‍ പകല്‍ വെളിച്ചം കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് യുകെയില്‍ സമ്മര്‍, വിന്റര്‍ ടൈമുകള്‍ നിലവില്‍ വന്നത്. മഞ്ഞ് കാലങ്ങളില്‍ നന്നായി നേരം പുലര്‍ന്നതിന് ശേഷം ജോലിക്ക് പോകുവാനും, രാത്രി മഞ്ഞ് വീഴ്ച തുടങ്ങും മുമ്പ് തന്നെ വീട്ടിലെത്തിച്ചേരുവാനും ഈ സമയമാറ്റം ജനങ്ങളെ സഹായിക്കും.
അതേസമയം സമ്മര്‍ ടൈം എന്‍.എച്ച്.എസ് ആശുപത്രികളുടെ ചെലവ് കൂട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ദിവസങ്ങളില്‍ രോഗികള്‍ വൈകി എഴുന്നേല്‍ക്കുന്നത് മൂലം വളരെയധികം അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കേണ്ടി വരുന്നത് മൂലമാണ് ചെലവ് വര്‍ദ്ദിക്കുന്നത്. സമയം മാറ്റം മൂലം വിന്ററില്‍ ലഭിച്ചിരുന്ന ഉറക്ക സമയം കുറയും. സമയത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതുമായി താദാത്മ്യം പ്രാപിക്കുവാന്‍ ഒരാഴ്ചയെങ്കിലും സാധാരണ എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല