1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2020

സ്വന്തം ലേഖകൻ: സാമ്പത്തിക, വ്യാപാര മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും കൊവിഡിനെതിരെ യോജിച്ചു പോരാടാനും യുഎഇ–ബ്രിട്ടൻ ധാരണ. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലണ്ടനിൽ കൂടിക്കാഴ്ച നടത്തി.

പുതിയ കാഴ്ചപ്പാടോടെ ചർച്ച ചെയ്താൽ മധ്യപൂർവദേശത്തെ സങ്കീർണ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മേഖലയിലെ സമാധാനത്തിന് ബ്രിട്ടനുമായി സഹകരിച്ചു പ്രവർത്തിക്കും. അതേസമയം അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നതാണ് അസ്ഥിരതയ്ക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാപാരം, നിക്ഷേപം, ഗവേഷണം, വികസനം, കാലാവസ്ഥ വ്യതിയാനം, ആരോഗ്യ പരിരക്ഷ, സാങ്കേതികവിദ്യ, ഡിജിറ്റൽ, ഊർജം, ബഹിരാകാശം, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ടൂറിസം, ഭക്ഷ്യസുരക്ഷ, സാമ്പത്തികം തുടങ്ങിയ മേഖലകളിലെല്ലാമുള്ള സഹകരണം വർധിപ്പിക്കുമെന്ന്​ പ്രസ്​താവനയിൽ പറയുന്നു. യു.എ.ഇയും ഇസ്രായേലും തമ്മിൽ ഒപ്പ​ുവെച്ച അബ്രഹാം അക്കോഡ്​ കരാർ മേഖലയിൽ സമാധാനം എത്തിക്കും. സഹിഷ്​ണുത, സമാധാനം, സംസ്​കാരം തുടങ്ങിയ വിഷയങ്ങളി​ൽ തോളോടുതോൾ ചേർന്ന്​ പ്രവർത്തിക്കുമെന്നും പ്രസ്​താവനയിൽ വ്യക്​തമാക്കി.

അടുത്ത വർഷം നടക്കുന്ന എക്​സ്​പോ 2020, യു.എ.ഇയുടെ അമ്പതാം വാർഷികം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു. ബോറിസ്​ ജോൺസണുമായി കൂടിക്കാഴ്​ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ട്വീറ്റ്​ ചെയ്​തു. മിഡിൽ ഈസ്​റ്റിന്റെ സമാധാനവും സുസ്​ഥിരതയുമാണ്​ പ്രധാനമായും ചർച്ച ചെയ്​തത്​.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

അതിനിടെ പെട്രോളിയം, പ്രകൃതിവാതക മേഖലകളിൽ സംയുക്ത നിക്ഷേപത്തിനൊരുങ്ങുകയാണ് ഇസ്രയേലും യുഎഇയും. ഊർജ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അബുദാബി ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് പ്രതിനിധികളും പങ്കെടുത്തു. സമാധാന കരാർ ഒപ്പുവച്ചശേഷം ഇരുരാജ്യങ്ങളിലെ പ്രതിനിധികളും സൗഹൃദ സന്ദർശനം നടത്തി നിക്ഷേപകരെ സ്വാഗതം ചെയ്തിരുന്നു. വിമാന സർവീസും ആരംഭിച്ചു. പൗരന്മാർക്ക് വീസയില്ലാതെ സന്ദർശിക്കാൻ ഇരുരാജ്യങ്ങളും അനുമതി നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.