ബെന്നി തോമസ്: വടംവലിയുടെ കൈകരുത്തില്‍ യുകെയില്‍ വൂസ്റ്റര്‍ തെമ്മാടികള്‍ തന്നെ ഒന്നാമത്. കേരളീയരുടെ ഉത്സവമായ തിരുവോണത്തോടു അനുബന്ധിച്ചു യുകെയിലെ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച്ച നടന്നഓള്‍ യുക്കെ വടംവലി മത്സരം യുകെയുടെ വിവിധ ഭാഗത്തുനിന്നും എത്തിയ നിരവധി ആയ ടീമുകളുടെ കരുത്തുറ്റ ആവേശ കരമായ മത്സരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഹോഷത്താലും ആര്‍പ്പുവിളികളാലും ബിര്‍മിങ്ഹാം ലിന്‍ഡ്‌ലീ സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ യുകെയിലെ വടംവലി മത്സരങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍ികിയിരുന്ന കഴിഞ്ഞ വര്ഷം നമ്മെ വിട്ടുപിരിഞ്ഞ ജോണ്‍ മാഷിനെ സ്മരിച്ചു ഒരു മിനിറ്റ് എല്ലാവരും മാനം ആചരിച്ചത്തിനു ശേഷം ഇടുക്കി ജില്ലാ സംഗമത്തിന്റെ കണ്‍വിനര്‍ റോയി മാത്യു മാഞ്ചസ്റ്റര്‍ വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. അദ്യമായി ഇടുക്കി ജില്ലാ സംഗമം ഒരു ടിമായി വടംവലി മത്സരത്തില്‍ പങ്കെടുത്തു. നറുക്കെടുപ്പിലൂടെ അദ്യ റൗണ്ടില്‍ ഇടുക്കി ജില്ലാ സംഗമം ടിമും ബര്‍മിംഗ്ഹാമിലെ ബിസിഎംസി ടീമും ആണ് മത്സരിച്ചത്. പിന്നിട് ലിവര്‍പുള്‍ ,വൂസ്റ്റര്‍ ,വേരിയര്‍സ് ടസ്‌കേഴ്‌സ് എന്നി ടീമുകളുടെ വാശിയേറിയ മത്സരങ്ങള്‍ നടന്നു.
സെമി ഫൈനലില്‍ ഹരിയുടെ ശിക്ഷണത്തില്‍ കളത്തിലിറങ്ങിയ കരുത്തരായ ലിവര്‍പൂള്‍ ടീം ടേണ്‍വെല്‍സ് ബ്രിഡ്ജിലെ ടസ്‌കേഴ്‌സിനെ സെമിയില്‍ കൈപ്പിടിയില്‍ ഒതുക്കുമെന്ന് തോന്നി എങ്കിലും ലിവര്‍പൂള്‍ പരാജയം സമ്മതിക്കേണ്ടി വന്നു . ടേണ്‍വെല്‍സ് ബ്രിഡ്ജിലെ ടസ്‌കേഴ്‌സും വൂസ്റ്ററിന്റെ തെമ്മാടിയും തമ്മിലായിരുന്നു ഫൈനല്‍. തങ്ങളുടെ കരുത്തിന്റെ മുന്‍പില്‍ മെയ് വഴക്കത്താല്‍ എന്തിനെയും പിഴുതെറിയുന്ന മഹാശക്തിയായി തെമ്മാടി നിലനിന്നു ആവേശം വാനോളം ഉയര്‍ത്തിയ ഫൈനലില്‍ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ തെമ്മാടികള്‍ ആര്‍പ്പുവിളികളോടെ വിജയത്തിന്റെ മധുരം നുകര്‍ന്ന് ഒന്നാം സ്ഥാനം നേടി കരഹോഷത്തോടെ മൈതാനം കൈയ്യടക്കുന്ന കാഴ്ചയായിരുന്നു.
ടേണ്‍വെല്‍സ് ബ്രിഡ്ജിലെ ടസ്‌കേഴ്‌സ് രണ്ടാ സ്ഥാനവും , ബിര്‍മിംഗ്ഹാമിലെ ബിസിഎംസി മൂന്നാം സ്ഥാനവും നേടി. നല്ല ടിം പ്രസന്റേഷന്നായി തിരഞ്ഞെടുത്തത് ടേണ്‍വെല്‍സ് ബ്രിഡ്ജിലെ ടസ്‌കേഴ്‌സിനാണ്.പ്രഫഷണല്‍ മികവോടെ കുറ്റമറ്റ രീതിയില്‍ മത്സരങ്ങളെ നിയന്ത്രിച്ചത് ലിവര്‍പൂളില്‍ നിന്നുള്ള ബിനോയി, ജോസ് കണ്ണങ്കര എന്നിവരാണ് . െേ1 ്രൈപസ് കരസ്ഥമാക്കിയത് വൂസ്റ്റര്‍ തെമ്മാടി ടീമാണ് ക്ഷ501 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും മെഡലും ലഭിച്ചു . ട്രോഫി വൂസ്റ്റര്‍ ക്യാപ്റ്റന്‍ ഷൈജു അലക്‌സിന് ഇടുക്കി ജില്ലാ സംഗമം കണ്‍ വിനര്‍ റോയി മാത്യു മാന്‍ചെസ്റ്റര്‍ നല്കി. ക്യാഷ് അവാര്‍ഡ് ബിജോ ടോം അലയഡ് ഫിനാന്‍ഷ്യല്‍ സര്‍വിസ് നല്കി. 2ിറ ്രൈപസ് കരസ്ഥമാക്കിയത് ടേണ്‍വെല്‍സ് ബ്രിഡ്ജിലെ ടസ്‌കേഴ്‌സിനാണ് ക്ഷ251 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ സേവിയര്‍ ഫ്രാന്‍സിസിന് ഇടുക്കി ജില്ല സംഗമം ജോയിന്റ് കണ്‍വിനര്‍മാരായ ബാബു തോമസ് ട്രോഫിയും ബെന്നി മേച്ചേരിമണ്ണില്‍ ക്യാഷ് അവാര്‍ഡും നല്കി. 3ൃറ ്രൈപസ് ബിസിഎംസി ക്യാപ്റ്റന്‍ സിരോഷിന് സിസ്റ്റര്‍ ബിനാ ട്രോഫിയും, കമ്മറ്റിയഗം പിറ്റര്‍ ക്യാഷ് അവാര്‍ഡും നല്കി.ബെസ്റ്റ് ടീം പ്രസന്‍സ്‌റ്റേഷനായി തെരഞ്ഞെടുത്തത് ടേണ്‍വെല്‍സ് ബ്രിഡ്ജിലെ ടസ്‌കേഴ്‌സിനാണ് ട്രോഫി നല്കിയത് ജസ്റ്റിന്‍ എബ്രഹാം കളപ്പുരക്കല്‍ ആണ്.
ഈ വടംവലി മത്സരം ആദ്യ അവസാനം കൃത്യത യോടെ നിയന്ത്രിച്ച റഫറി ശ്രീ ബിനോയ് ലിവര്‍പൂളിന് ഇടുക്കിജില്ലാ സംഗമത്തിന്റെ ട്രോഫിയും പ്രത്യേക പുരസ്‌കാരവും ജോയിന്റ് കണ്‍ വീനര്‍ റോയ് മാത്യു ലിവര്‍പൂള്‍ സമ്മാനിച്ചു. ഈ കരുത്തിന്റെ മത്സത്തില്‍ ആവേശം നല്‍കി പ്രോത്സാഹിപ്പിക്കുവാന്‍ യുകെയുടെ വിവിധ ഭാഗത്തുനിന്നും എത്തിയ എല്ലാ കായികപ്രേമികള്‍ക്കും ഇടുക്കിജില്ലാ സംഗമം പ്രത്യക നന്ദി അറിയിച്ചു . ഈ മത്സര സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത് അലയഡ് ഫിനാഷ്യല്‍ സര്‍വിസ് ,ലോ& ലോയേഴ്‌സ്, മൂ ണ്‍ലൈറ്റ് ബെഡ്‌റൂം &കിച്ചന്‍ ,ഗോഡ്‌സ് ഓണ്‍ എയറും ചേര്‍ന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല