സ്വന്തം ലേഖകന്‍: മന്ത്രി ബാബുവിനൊപ്പം യുകെ സന്ദര്‍ശിക്കാന്‍ മനസില്ലെന്ന് പ്രതിപക്ഷം, സംഘത്തില്‍ നിന്ന് എംഎല്‍എമാര്‍ പിന്മാറി. കോമണ്‍വെത്ത് രാജ്യങ്ങളുടെ ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടിയുടെ ഭാഗമായാണ് കെ ബാബു നയിക്കുന്ന നിയമസഭയുടെ പ്രതിനിധി സംഘം ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്നത്.
കെ ബാബുവിനെ സംഘത്തലവനാക്കിയതില്‍ പ്രതിഷേധിച്ചാണ് യുകെ യാത്രയില്‍ നിന്ന് എംഎല്‍എമാര്‍ പിന്‍വാങ്ങിയത്. സി ദിവാകരന്‍, കെ ടി ജലീല്‍ എന്നിവരാണ് പിന്‍മാറിയത്. സംഘത്തില്‍ കെ ശിവദാസന്‍ നായര്‍, മേയര്‍ മോന്‍സ് ജോസഫ്,ഡൊമനിക് പ്രസന്റേഷന്‍, ജോസഫ് വാഴക്കല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
ബാര്‍ക്കോഴ കേസില്‍ കെ ബാബുവിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാ്ണ് പ്രതിപക്ഷം യാത്രയില്‍ നിന്നും പിന്‍മാറിയത്. നേരത്തെ പാര്‍ലമെന്ററി കാര്യമന്ത്രി കെ സി ജോസഫിനെയായിരുന്നു സംഘത്തലവനായി നിയമിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ജോസഫ് പിന്‍മാറിയതോടെ ബാബുവിന് ചുമതല നല്‍കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല