യുകെയിലെ വാട്ടര്‍പാര്‍ക്കില്‍ ബിക്കിനികള്‍ക്ക് വിലക്ക്. അതിന് പകരം ഇസ്ലാമിക് രീതിയില്‍ ശരീരം മൂടി വരാനാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലുള്ള വാട്ടര്‍ വേള്‍ഡാണ് വിചിത്രമായ ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.
മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ട് നടത്തുന്ന വുമണ്‍ ഒണ്‍ലി നൈറ്റിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിനാണ് വാട്ടര്‍പാര്‍ക്ക് ബിക്കിനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫീമെയില്‍ ഒണ്‍ലി ഇവന്റായതിനാലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതെന്നും അതിന്റെ പേരില്‍ തങ്ങളെ ലക്ഷ്യം വെയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് വാട്ടര്‍പാര്‍ക്കിന്റെ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല