
സ്വന്തം ലേഖകൻ: യുകെ ഹോള്‍സെയില്‍ ഗ്യാസ് വില വീണ്ടും ഉയര്‍ന്ന് ഫെബ്രുവരി പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു തെര്‍മിന് വില ഏകദേശം 135 പെന്‍സായി ഉയര്‍ന്നു. ചൊവ്വാഴ്ച വാതകച്ചെലവ് ആറ് മാസത്തെ ഉയര്‍ന്ന നിരക്കായ 123 പെന്‍സ് എന്ന നിലയില്‍ എത്തിയതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.
വൈദ്യുതിച്ചെലവ് ഹോള്‍സെയില്‍ ഗ്യാസ് വിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഉയര്‍ന്ന ഗ്യാസ് വില ഗാര്‍ഹിക ബില്ലുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കും. ഈ വാരാന്ത്യത്തില്‍ താപനില ഉയരുന്നതോടെ വാതകത്തിന്റെ ആവശ്യകത വലിയ തോതില്‍ വര്‍ധിക്കും. അതേസമയം ഇസ്രായേല്‍-ഹമാസ് യുദ്ധം ഇസ്രായേല്‍ തീരത്ത് ഒരു വാതക ഫീല്‍ഡ് അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു.
ഇസ്രായേല്‍ ഊര്‍ജ വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ച് ടമാര്‍ പ്രകൃതി വാതക പാടം അടച്ചു. തിങ്കളാഴ്ച മുതല്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചു. ഈ ഫീല്‍ഡ് ഇസ്രായേലിന് വാതകം നല്‍കുന്നു, വൈദ്യുതി ജനറേറ്ററുകള്‍ക്ക് വൈദ്യുതി നല്‍കുന്നു, കൂടാതെ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും വാതകം വിതരണം ചെയ്യുന്നു.
എസ്‌തോണിയയ്ക്കും ഫിന്‍ലന്‍ഡിനുമിടയില്‍ വാതകം അയയ്ക്കുന്ന ബാള്‍ട്ടിക് കണക്ടര്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് വിതരണ തടസ്സവും ഉണ്ടായിട്ടുണ്ട്. അതേസമയം, മനഃപൂര്‍വം നാശനഷ്ടം വരുത്തിയതാകാമെന്ന് ഫിന്നിഷ് പ്രധാനമന്ത്രി പെറ്റെറി ഓര്‍പോ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഗ്യാസ് തൊഴിലാളികളുടെ പണിമുടക്ക് ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ വിതരണ ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്.വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഗ്യാസ് ഉപയോഗിക്കുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, ബ്രിട്ടീഷ് ഇലക്ട്രിസിറ്റിയുടെ 10% വാതകത്തില്‍ നിന്നാണ് നിര്‍മ്മിച്ചത്.
2022 ഓഗസ്റ്റ് 26-ന്, ഒരു തെര്‍മിന് 640 പെന്‍സ് എന്ന നിരക്കില്‍, യുകെയിലെ എക്കാലത്തെയും ഉയര്‍ന്ന ഹോള്‍സെയില്‍ ഗ്യാസ് വില രേഖപ്പെടുത്തി.റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ഊര്‍ജ ചെലവ്, പ്രത്യേകിച്ച് ഗ്യാസിന്റെ വില കുതിച്ചുയര്‍ന്നു. 2023 ഫെബ്രുവരി 15-നാണ് രാജ്യത്തെ ഏറ്റവും പുതിയ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് യുകെ യുകെ ഹോള്‍സെയില്‍ വില ഒരു തെര്‍മിന് 137.25 പെന്‍സ് ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല