സ്വന്തം ലേഖകൻ: യുകെയിലെമ്പാടുമുള്ള വില്‍കോ സ്റ്റോറുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. ആദ്യത്തെ വില്‍കോ ഷോപ്പ് അടച്ചുപൂട്ടല്‍ ചൊവ്വാഴ്ച ആരംഭിക്കും. ലിവര്‍പൂള്‍, കാര്‍ഡിഫ്, ആക്റ്റണ്‍, ഫാല്‍മൗത്ത് എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള 24 ശാഖകള്‍ അടച്ചിടും, 28 എണ്ണം വ്യാഴാഴ്ച അടയ്ക്കും. ഇത് ഹൈ സ്ട്രീറ്റിലെ വില്‍കോ ബ്രാന്‍ഡിന്റെ അവസാനത്തിന്റെ തുടക്കം കുറിക്കുന്നു, ഒക്ടോബറോടെ ഡിസ്കൗണ്ട് ശൃംഖലയുടെ 400 ഷോപ്പുകളും പൂട്ടും. ഏകദേശം 12,500 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നിരവധി മലയാളികളും ഇതില്‍പ്പെടും.
വില്‍കോ എന്ന പേരില്‍ തന്നെ വാങ്ങിയവരാരും സ്റ്റോറുകള്‍ നിലനിര്‍ത്താനുള്ള സാധ്യത ഇല്ല. എച്ച് എം വി ഉടമ ഡഗ് പുഡ്മാന് 300 ഓളം വില്‍കോ ഒരുമിച്ച് വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ ഡീല്‍ നടന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി &എം, പൗണ്ട്ലാന്‍ഡ്, ദി റേഞ്ച്, ഹോം ബാര്‍ഗെയ്ന്‍സ് തുടങ്ങിയ സപ്ലൈ ചെയിനുകളില്‍ നിന്നുള്ള മത്സരമാണ് വില്‍കോയെ തളര്‍ത്തിയത് എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
13 മില്യണ്‍ പൗണ്ടിന്റെ ഡിലീല്‍ വില്‍കോയുടെ 400 ഷോപ്പുകളില്‍ 51 എണ്ണം വരെ ഏറ്റെടുക്കുമെന്ന് ബി& എം അറിയിച്ചു. ഈ സ്റ്റോറുകള്‍ എല്ലാം ബി & എം എന്ന പേരില്‍ തന്നെ ആകുമെന്നാണ് നിലവിലെ ധാരണ. എന്നാല്‍ ഈ സ്റ്റോറുകളില്‍ വില്കോയിലെ ജീവനക്കാര്‍ക്ക് പ്രാധാന്യം നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെയും അറിയിപ്പുകള് ഒന്നും ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അടച്ചുപൂട്ടല്‍ മലയാളികളെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കും.
വില്‍കോയുടെ വിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 15-ന് അവസാനിക്കും. ബോഗ്നോര്‍ റെജിസ്, ലെസ്റ്റര്‍ഷെയറിലെ ഹംബര്‍സ്റ്റോണ്‍, മെയ്ഡന്‍ഹെഡ് എന്നിവിടങ്ങളിലെ സൈറ്റുകള്‍ ഉള്‍പ്പെടെ 124 കടകള്‍ സെപ്റ്റംബര്‍ 17 നും 21 നും ഇടയില്‍ അടച്ചിടും. ബാക്കിയുള്ള 222 സ്റ്റോറുകള്‍ അടയ്ക്കുന്നതിനുള്ള സമയം യഥാസമയം പ്രഖ്യാപിക്കുമെന്ന് പിഡബ്ല്യുസി അറിയിച്ചു.
ചൊവ്വാഴ്ച അടയ്ക്കുന്ന സ്റ്റോറുകള്‍
ആക്ടന്‍
ആല്‍ഡര്‍ഷോട്ട്
ബാര്‍ക്കിങ്
ബിഷപ്പ് ഓക്ക്ലാന്‍ഡ്
ബ്ലെച്ച്ലി
ബ്രൗണ്ഹില്സ്
കാംബര്‍ലി
കാര്‍ഡിഫ് ബേ റീട്ടെയില്‍ പാര്‍ക്ക്
ഫാല്‍മൗത്ത്
ഹാര്പൂര്ഹേ
ഇര്വിന്
ലിവര്‍പൂള്‍ എഡ്ജ് ലെയ്ന്‍
ലാന്‍ഡുഡ്നോ
ലോസ്റ്റോഫ്റ്റ്
മോര്‍ലി
നെല്‍സണ്‍
പോര്‍ട്ട് ടാല്‍ബോട്ട്
പുട്ട്നി
സ്റ്റാഫോര്‍ഡ്
ടണ്‍ബ്രിഡ്ജ് വെണ്സ്
വേക്ക്ഫീണ്ഡ്
വെസ്റ്റണ്‍-സൂപ്പര്‍-മെയര്‍
വെസ്റ്റ്വുഡ് ക്രോസ്
വിന്‍സ്ഫോര്‍ഡ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല