സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഏറ്റവും മോശം ‘ലാന്‍ഡ്‌ലോര്‍ഡ്’ എന്ന കുപ്രസിദ്ധി നേടി ഇന്ത്യന്‍ വംശജനായ ഷെഫീല്‍ഡ് സ്വദേശി. ഇതിന് പിന്നാലെ നീലേന്ദു ദാസ് എന്ന ഇദ്ദേഹത്തെവീടുകള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും വിലക്കി. വീടുകള്‍ മോശം അവസ്ഥയില്‍ സൂക്ഷിച്ചതിന് കൗണ്‍സില്‍ മേധാവികള്‍ രാജ്യത്ത് പ്രഖ്യാപിച്ചതിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിലക്കാണ് ഇത്.
ഷെഫീല്‍ഡ് സിറ്റി കൗണ്‍സില്‍ അധികൃതര്‍ ദാസിനെ കോടതി കയറ്റിയതിന് പിന്നാലെയാണ് പ്രോപ്പര്‍ട്ടികള്‍ വാടകയ്ക്ക് കൊടുക്കുന്നതിന് 10 വര്‍ഷം നീണ്ട വിലക്കും ഏര്‍പ്പെടുത്തിയത്. വാടകക്കാരെ അപമാനിച്ചതിന് മുന്‍പ് ജയില്‍ശിക്ഷ ലഭിച്ച നീലേന്ദു ദാസ് മോശമായ അവസ്ഥയിലാണ് വീടുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നത് എന്നാണ് ഷെഫീല്‍ഡ് സിറ്റി കൗണ്‍സില്‍ ആരോപിക്കുന്നത്.
റോഗ് ലാന്‍ഡ്‌ലോര്‍ഡ് ഡാറ്റാബേസില്‍ ഇന്ത്യന്‍ റെസ്റ്ററന്റ് ഉടമ കൂടിയായ നീലേന്ദു ദാസിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. യുകെയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിലക്കാണ് നീലേന്ദു ദാസിന് ഏര്‍പ്പെടത്തുന്നത്. സൗത്ത് യോര്‍ക്ക്‌സ്, ഷെഫീല്‍ഡിലെ ക്രൂക്‌സ് മേഖലയില്‍ നീലേന്ദു ദാസിന് വിവിധ വീടുകള്‍ ഉണ്ട്. ഗ്യാസ് സേഫ്റ്റി പരിശോധന നടത്തുന്നതില്‍ വീഴ്ച വരുത്തി വാടകക്കാരെ അപകടത്തിലാക്കിയ നൂറുകണക്കിന് വീടുകളാണ് സിറ്റി കൗണ്‍സില്‍ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല