അനുവദനീയമായതില്‍ കൂടുതല്‍ ജോലി ചെയ്തെന്ന കുറ്റത്തിന് എട്ടു വിദ്യാര്‍ഥികളെ യുകെബിഎ ഉദ്യോഗസ്ഥര്‍ അറസ്റുചെയ്തവരില്‍ ആറു വിദ്യാര്‍ഥികളെ നാട്ടിലേക്കു കയറ്റി അയച്ചു.. എന്നാല്‍, യുകെബിഎയുടെ നടപടിക്കെതിരേ രണ്ടു വിദ്യാര്‍ഥികള്‍ ക്രോയിഡോണിലെ കൃഷ്മോര്‍ഗണ്‍ സോളിസിറ്റേഴ്സ് വഴി കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് യുകെബിഎ യുടെ നടപടി കോടതി സ്റേ ചെയ്യുകയും ഒരാള്‍ക്കു ജാമ്യം അനുവദിക്കുകയും ചെയ്തു.
മറ്റൊരാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇരുവരേയും ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കണമെന്ന ഹോം ഓഫീസിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തതിന്റെ തുടര്‍ച്ചയായാണു രണ്ടു വിദ്യാര്‍ഥികളും ജാമ്യ ഹര്‍ജിയുമായി കോടതിയിലെത്തിയത്. ഇതിനിടെ സ്റുഡന്റ് വീസയിലെത്തിയ മലയാളി നഴ്സും ഭര്‍ത്താവും വീസ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് യുകെബിഎ അധികൃതരുടെ കസ്റഡിയിലായി. ഇവരെ ഉടന്‍തന്നെ നാട്ടിലേക്ക് കയറ്റി അയയ്ക്കുമെന്നാണു വിവരം.
തങ്ങള്‍ 35 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടില്ലെന്നാണ് ഈ വിദ്യാര്‍ഥികള്‍ വാദിക്കുന്നത്. യുകെബിഎ പിടിയില്‍പ്പെട്ടാല്‍ നാടു വിടേണ്ട അവസ്ഥക്ക് എതിരേയുള്ള ഒരു പോരാട്ടത്തിനാണു മലയാളി വിദ്യാര്‍ഥികള്‍ തുടക്കമിട്ടിരിക്കുന്നത്. നാലു മണിക്കൂര്‍ അധികം ജോലി ചെയ്തു എന്നതിന്റെ പേരില്‍ അപമാനം സഹിച്ചു നാടുവിടണമെന്ന നിലവിലുള്ള രീതിയും ചോദ്യം ചെയ്യപ്പെടുകയാണ്.
യുകെബിഎയുടെ നടപടികളെ ഇതുവരെ മലയാളികള്‍ ചോദ്യം ചെയ്തിരുന്നില്ല. സ്റുഡന്റ് വീസക്കാര്‍ക്ക് 20 മണിക്കൂര്‍ വരെ വീസ അനുസരിച്ചു ജോലി ചെയ്യാമെന്നാണു നിയമം. ചില വീസകളില്‍ പത്തു മണിക്കൂര്‍ എന്നു പ്രത്യേകം പറയാറുണ്ട്. ഇതിനൊപ്പം കോളജില്‍നിന്നുള്ള കത്ത് ഉണ്െടങ്കില്‍ 15 മണിക്കൂര്‍ കൂടി ജോലിചെയ്യാന്‍ അനുവദിക്കും. ലക്ഷങ്ങള്‍ മുടക്കിയാണു വിദ്യാര്‍ഥികള്‍ യുകെയില്‍ എത്തുന്നത്. മാസങ്ങള്‍ കഴിയുമ്പോഴാണു നേഴ്സിംഗ്ഹോമുകളില്‍ പലര്‍ക്കും ജോലി കിട്ടുക. ഇതിനിടയില്‍ യുകെബിഎ പിടികൂടിയാല്‍ പത്തുവര്‍ഷത്തേക്കു യുകെയിലേക്കു വരുന്നതിനു വിലക്കു ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല