ജോസ് പുത്തന്‍കളം: യുകെകെസിഎ ബാഡ്മിന്റണ്‍ ശനിയാഴ്ച കവന്‍ട്രിയില്‍. യുകെകെസിഎയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ,ജൂനിയേഴ്‌സ് ഡബിള്‍സ് ബാഡ്മിന്റണ്‍ നാളെ കവന്‍ട്രിയിലെ മോറ്റ് ഹൗസ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടും. നാളെ രാവിലെ കൃത്യം ഒന്‍പതിന് ഉദ്ഘാടനം തുടര്‍ന്ന് 9.30ന് മത്സരങ്ങള്‍ ആരംഭിക്കും.
മെന്‍സ് ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് എം.കെ. ജോസഫ് മാധവപ്പള്ളി മെമ്മോറിയല്‍ ട്രോഫിയും ആഷിന്‍സിറ്റി ടൂര്‍സിന്റെ 201 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും സാജന്‍ പഴയമ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് പാഷന്‍ ഹെല്‍ത്ത് കെയര്‍ നല്‍കുന്ന 101 പൗണ്ടും നാലാം സ്ഥാനത്തിന് ജിജോ മടക്കക്കുഴി നല്‍കുന്ന 51 പൗണ്ടും സമ്മാനമായി നല്‍കും.
മിക്‌സഡ് ഡബിള്‍സിന് ഒന്നാം സ്ഥാനത്തിന് ജോസ് വെളിയത്ത് പുത്തന്‍പുരയ്ക്കല്‍ നല്‍കുന്ന 151 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനത്തിന് പാഷന്‍ ഹെല്‍ത്ത് കെയര്‍ നല്‍കുന്ന 101 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനത്തിന് ചിന്നാസ് കേറ്ററിങ് നല്‍കുന്ന 75 പൗണ്ടും നാലാം സമ്മാനം പീറ്റര്‍ കല്ലിടാന്തിയില്‍ നല്‍കുന്ന 51 പൗണ്ടും സമ്മാനമായി ലഭിക്കും.
ജൂനിയേഴ്‌സ് ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ജോഷി കുമ്പുക്കല്‍ മെമ്മോറിയല്‍ ട്രോഫിയും ലീഡ്‌സ് യൂണിറ്റ് നല്‍കുന്ന 30, 20 പൗണ്ട് കാഷ് ്രൈപസും ലഭിക്കും. മത്സരത്തിന്റെ നിബന്ധനകള്‍ യുകെകെസിഎ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.
പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡ്‌വൈസേഴ്‌സ് ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല