ബ്രിട്ടണിലെ വീടുകളുടെ ക്ഷാമത്തിന് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി സംസാരിച്ച യുകെഐപി നേതാവിന് തിരിച്ചടി. യുകെഐപി നേതാവ് സൂസെയ്ന്‍ ഇവാന്‍സിന്റെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് ആളുകള്‍ ചോദ്യം ചെയ്തപ്പോഴാണ് അവര്‍ ഇളിഭ്യയായത്. ഒന്നല്ല മൂന്നു വീടുകളാണ് സൂസെന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ തനിക്ക് ഒന്നില്‍ കൂടുതല്‍ വീടുകള്‍ ഉള്ളതിനെ അവര്‍ ന്യായീകരിക്കുകയാണ് പിന്നീട് ചെയ്തത്. മള്‍ട്ടിപ്പിള്‍ പ്രോപ്പര്‍ട്ടിയല്ല പ്രശ്‌നം കുടിയേറ്റം സൃഷ്ടിക്കുന്ന അധിക ഭാരമാണെന്നായിരുന്നു അവരുടെ വാദം. തന്റെ പക്കലുള്ള വീടുകളെല്ലാം സാധാരണ വീടുകളാണെന്നും സൂസെയ്ന്‍ പറഞ്ഞു.
വീടുകളുടെ ക്ഷാമത്തെ കുറിച്ച് പറയുമ്പോള്‍ കുടിയേറ്റം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും മറ്റു രാഷ്ട്രീയ നേതാക്കള്‍ തുനിയാത്തതിനെ സൂസെയ്ന്‍ കുറ്റപ്പെടുത്തി. കുടിയേറ്റത്തെ ഐ വേര്‍ഡ് എന്നായിരുന്നു സൂസെയന്‍ വിശേഷിപ്പിച്ചത്. രാജ്യം വീടുകള്‍ക്ക് വേണ്ടി കാത്തിരുന്ന് ആശയറ്റിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോലും കുടിയേറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആളുകള്‍ തയാറാകുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
ബ്രിട്ടണിലേക്കുള്ള നെറ്റ് ഇമ്മിഗ്രേഷന്റെ തോത് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. ബ്രിട്ടണിലെ ആളുകള്‍ക്ക് ജീവിക്കാനായി ഒരു കണ്‍ട്രി സൈഡെങ്കിലും മിച്ചം ലഭിക്കണമെങ്കില്‍ നമ്മള്‍ ഇനിയെങ്കിലും കുടിയേറ്റത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്നും സൂസെയ്ന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല