യുകെ തെരെഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയായി സിഖ് വംശജന്‍. യോര്‍ക്ഷയറിലെ ഹള്‍ നോര്‍ത്തില്‍ നിന്നാണ് സെര്‍ജി സിംഗ് എന്ന സിഖ് വംശജന്‍ ജനവിധി തേടുക. യോര്‍ക്ഷയറിലെ ബിസിനസുകാരനും ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ യോര്‍ക്ഷയറിലെ വൈസ് പ്രസിഡന്റുമാണ് സെര്‍ജി സിംഗ്.
സെര്‍ജി സിംഗ് നേരത്തെ 2014 ല്‍ ഹോള്‍ഡര്‍നെസില്‍ നിന്നുള്ള കൗണ്‍സിലറായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഈസ്റ്റ് ഹലില്‍ ജാക്ക് പോട്ട് വൈന്‍സ് എന്ന സ്ഥാപനം നടത്തുകയാണ് സിംഗ്. വര്‍ഷങ്ങളായി പ്രാദേശിക സമൂഹവുമായി അടുത്ത ബന്ധമാണ് സെര്‍ജി സിംഗിനുള്ളത്.
നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ ഡയാന ജോണ്‍സണാണ് ഹള്‍ നോര്‍ത്ത് സീറ്റ് കൈവശം വച്ചിരിക്കുന്നത്. താന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നും സാധാരണക്കാരനാണെന്നും സിംഗ് പറഞ്ഞു. നോര്‍ത്ത് ഹള്ളിലെ വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ വേണ്ട വിധം പരിഗണിക്കപ്പെട്ടു എന്ന് കരുതുന്നില്ലെന്നും സിംഗ് പറഞ്ഞു.
യൂറോപ്പിനെ കുറിച്ച് ഒരു ജനഹിത പരിശോധന എന്ന ആവശ്യമാണ് താന്‍ പ്രചാരണത്തെ ഭാഗമായി മുന്നോട്ടു സിംഗ് പറഞ്ഞു. ഈ ആവശ്യം മുന്നോട്ടു വക്കുന്ന ഒരേയൊരു പാര്‍ട്ടി ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയാണ്.
അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി ജോലി ചെയ്യുന്നതും ഒരു ബസ് പിടിക്കുന്നതും എന്താണെന്നു പോലും അറിയാത്ത സാമാജികരാണ് പാര്‍ലമെന്റില്‍ ഇരിക്കുന്നതെന്നും സിംഗ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല