UKKCA ദശാബ്ദി ആഘോഷങ്ങള്‍ ജൂണ്‍ 11 -ന് ബിര്‍മിംഗ്ഹാമില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ സാന്നിധ്യത്തില്‍ നടത്തുന്നു.അഭിവന്ദ്യ പിതാവിന്‍റെ മുഖ്യ കാര്‍മികത്വതിലുള്ള വിശുദ്ധ കുര്‍ബാന വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കും.തുടര്‍ന്ന് UKKCA പ്രസിഡന്റ് ശ്രീ ഐന്‍സ്റ്റീന്‍ വാലയില്‍ നിന്നും ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തി വന്ന ജ്യോതിപ്രയാണം മാര്‍ ജോസഫ് പണ്ടാരശേരില്‍ ഏറ്റുവാങ്ങുന്നതും തുടര്‍ന്ന് UKKCA യൂണിറ്റ് പ്രസിഡന്റുമാര്‍ക്ക് ജ്യോതി കൈമാറ്റം ചെയ്യുന്നതുമാണ്.എല്ലാ യൂണിറ്റ് പ്രസിഡണ്ടുമാരും തദവസരത്തില്‍ സന്നിഹിതരായിരിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം
St. Giles Church Hall, 149 Church Road, Birmingham, B26 3TT.
ചടങ്ങില്‍ അടുത്ത മാസം നടക്കുന്ന കണ്‍വന്‍ഷന്‍ ആഘോഷങ്ങള്‍ക്ക് ഔദ്യോകമായി തുടക്കം കുറിക്കും.കണ്‍വന്‍ഷന്‍റെ ആദ്യ ടിക്കറ്റ് അഭിവന്ദ്യ പിതാവില്‍ നിന്നും UKKCA ബിര്‍മിംഗ്ഹാം യൂണിറ്റ് പ്രസിഡന്റ് സജീവ് പണിക്കപ്പറമ്പില്‍ ഏറ്റു വാങ്ങും.അന്നേ ദിവസം ഓരോ യൂണിറ്റുകള്‍ക്കും ആവശ്യമായ ടിക്കറ്റുകള്‍ ട്രഷററില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രത്യേകം ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് തപാലില്‍ അയച്ചു കൊടുക്കുകയുള്ളൂ.ഇപ്രകാരം ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് കണ്‍വന്‍ഷന്‍ ദിവസം കണ്‍വന്‍ഷന്‍ സെന്ററിലെ ടിക്കറ്റ് ഓഫീസില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.
മേയ് 28 -ന് നടത്താന്‍ തീരുമാനിച്ചിരുന്ന ദശാബ്ദി ആഘോഷങ്ങള്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കേണ്ടതിനാല്‍ ജൂണ്‍ 11 -ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.UKKCA -യുടെ വളര്‍ച്ചയില്‍ പങ്ക് വഹിച്ച എല്ലാവരെയും സ്മരിക്കുന്നതിനും അവരുടെ സേവനങ്ങളെ വിലമതിക്കുന്നതിനുമുള്ള അവസരമായി ഇതിനെ കാണണമെന്ന് UKKCA ജെനറല്‍ സെക്രട്ടറി സ്റ്റെബി അബ്രഹാം ചെറിയാക്കല്‍ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് UKKCA ബിര്‍മിംഗ്ഹാം യൂണിറ്റ് സെക്രട്ടറി ബിജു ചക്കാലക്കലുമായി ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല