ബ്രിഹ്മാവൂര്‍ -കാര്‍ഡിഫ് -ന്യൂപോര്‍ട്ട് ക്നനായ കാത്തലിക് യുണിറ്റിന്റെ ഈ വര്‍ഷത്തെ ആദ്യയോഗം ന്യൂപോര്‍ട്ടില്‍ ഉള്ള ഗേയര്‍ ജൂനിയര്‍ സ്കൂളില്‍ വച്ച് ഫെബ്രുവരി മാസം 25 ന് ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 9 മണിമുതല്‍ കാര്‍ഡിഫ്,സ്വന്‍സീ, ബ്രിസ്റ്റോള്‍, ഹരിഫോര്ഡ യുണിറ്റ്കളിലെ കെ.സി.വൈ.എല്‍ അംഗങ്ങളുടെ കൂട്ടായ്മയും തഥവസരത്തില്‍ യുകെകെസിഎ പ്രസിഡന്റ്റ് ലെവി പടപുരക്കല്‍ കുട്ടികള്‍ക്ക് ആയി ക്ലാസ് എടുക്കുന്നതും തുടര്‍ന്ന് ഗ്രൂപ്പ് ഗയിംസുകളും ഉണ്ടായിരിക്ക്ന്നതാണ്.
ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തില്‍ പുതുതായി തിരഞ്ഞെടുത്ത യു.കെ.കെ.സി.എ ഭാരവാഹികള്‍ക്ക് സ്വീകരണം കൊടുക്കുന്നതോടപ്പും സ്വന്‍സീ, ബ്രിസ്റ്റോള്‍, ഹരിഫോര്ഡ യുണിറ്റ്കളിലെ പ്രസിഡന്റ്മാരെ ആദരിക്കുന്ന്തുമാണ്.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിദ്ധ്യമാര്‍ന്ന കലാവിരുന്നും കോട്ടയം ജോയിയുടെ ഗാനമേളയും വിഭവസമര്‍ദ്ധമായ സ്നേഹവിരുന്നും എല്ലാം ആ ദിവസത്തെ വര്ണ്ണശംബളം ആക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ യുണിറ്റ് അംഗങ്ങളെയും പ്രസതുത പരിപാടിയിലെയ്ക്ക് ഹാര്‍ദവമായി സ്വാഗതംചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല