സഖറിയ പുത്തന്‍കുളം: യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലിക്ക് പുഷ്പാലംകൃതമായ ബലിപീഠം. ഈ മാസം 25ന് നടത്തപ്പെടുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ജൂബിലി കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലിറ്റര്‍ജി കമ്മിറ്റി കണ്‍വീനര്‍ ജോസ് മുഖച്ചിറ അറിയിച്ചു.ക്രിസ്റ്റല്‍ ജൂബിലിയുടെ പ്രൗഢി വിളിച്ചോതുന്ന പുഷ്പാലംകൃതമായ ബലിപൂഠവും മനോഹരമായ സംഗീതവും അഭിവദ്ധ്യപിതാക്കന്മാരുടെ കാര്‍മ്മികത്വത്തിലുള്ള പൊന്തിഫിക്കല്‍ ദിവ്യബലി ഭക്തിസാന്ദ്രമാക്കും
കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി ബാലസോര്‍ രൂപതാ മെത്രാന്‍ മാര്‍ സൈമണ്‍ കായ്പുറം നിരവധി വൈദീകര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ക്രിസ്റ്റല്‍ ജൂബിലി കുര്‍ബ്ബാന അര്‍പ്പിക്കുന്നത്.ജൂണ്‍ 25ന് രാവിലെ കൃത്യം 9.30ന് പതാക വന്ദനം.തുടര്‍ന്ന് കാഴ്ച സമര്‍പ്പണത്തോട് കൂടി ദിവ്യബലി ആരംഭിയ്ക്കും.
ഇതേസമയം ക്രിസ്റ്റല്‍ ജൂബിലിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ സ്വാഗത ഗാനത്തിന്റെ പരിശീലനം യുകെകെസിഎ ഹെഡ് ഓഫീസില്‍ ആരംഭിച്ചു.കലാഭവന്‍ നൈസിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.വീറും വാശിയുമുള്ള റാലി മത്സരത്തിനായി യൂണിറ്റുകള്‍ ആവേശത്തോടെയാണ് ഒരുങ്ങുന്നത്.
കരുണാ നിറവില്‍ സ്ഫടിക പ്രഭയില്‍ പകര്‍ന്നേകാം തനിമതന്‍ പാരമ്പര്യങ്ങള്‍ ”എന്ന ആപ്ത വാക്യത്തിലധിഷ്ഠിതാമായിട്ടാണ് യൂണിറ്റുകള്‍ റാലിക്ക് ഒരുങ്ങുന്നത്.കണ്‍വെന്‍ഷന്‍ വിജയത്തിനായി പ്രസിഡന്റ് ബിജു മടക്കകുഴി,സെക്രട്ടറി ജോസി നെടുംതുരുത്ത് പുത്തന്‍പുര,ട്രഷറര്‍ ബാബു തോട്ടം,വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ,ജോ സെക്രട്ടറി സഖറിയ പുത്തന്‍കുളം,ജോ ട്രഷറര്‍ ഫിനില്‍ കളതികോട് ,ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി,റോയി കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല