1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2012

ഷാജി ഫ്രാന്‍സ്‌

ബ്രിഹ്മാവൂര്‍ -കാര്‍ഡിഫ്‌ -ന്യൂപോര്‍ട്ട്‌ ക്നനായ കാത്തലിക്‌ അസോസിയേഷന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ജനറല്‍ബോഡി മീറ്റിങ്ങും പുതുതായി തിരഞ്ഞെടുത്ത യുകെകെസിഎ ഭാരവാഹികള്‍ക്ക് സ്വീകരണവും സമീപ യുണിറ്റുകളിലെ പ്രസിഡന്റുമാരെ ആദരിക്കലും യുകെകെസിവൈഎല്‍ സ്നേഹക്കൂട്ടയ്മയും വെയ്ല്‍സിലെ ഒരു കൊച്ചു നഗരമായ ന്യൂപോര്‍ട്ടിനെ ആവേശ ലഹരിയിലാഴ്ത്തി.രാവിലെ 10 മണിക്ക് കാര്‍ഡിഫ്‌, സ്വാന്‍സി, ഹെരിഫോര്‍ഡ്, ബ്രിസ്റ്റല്‍, എന്നിവിടങ്ങളില്‍ നിന്നും എത്തിചേര്‍ന്ന 50 തില്‍ പരം യുകെകെസിവൈഎല്‍ അംഗങ്ങള്‍ക്ക് ‘കനാനായ സമുദായത്തിന്റെ പ്രസക്തിയും പ്രാധാന്യിവും’ എന്ന വിഷയത്തില്‍ യുകെകെസിഎ പ്രസിഡന്റ്റ്‌ ലെവി പടപുരക്കല്‍ ക്ലാസ്‌ എടുത്തു.

AD 345 ലെ ചരിത്രപ്രധാനമായ കൊടുങ്ങല്ലൂര്‍ യാത്ര പുറപെടുന്നവേളയില്‍ എസ്ര പ്രവാചകന്റെ മൃതുകുടീരത്തില്‍ പൂര്‍വപിതാക്കന്മാര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചത് 10 ദൈവപ്രമാണങ്ങളും 7 കൂദാശകളും സ്വവംശ വിവാഹനിഷ്ഠയും പാലിച്ചുകൊള്ളമാന്നയിരുന്നുവെന്നു, കൊടുങ്ങലൂരില്‍ കുടിയേറിയ കാലഘട്ടം മുതല്‍ കത്തോലിക്കാവിശ്വാസത്തോടും ഇതര ക്രൈസ്തവ വിഭാഗങ്ങളോടും സ്നേഹവും സൌഹ്രദവും പുലര്‍ത്തുവാന്‍ ക്നാനായ സമുദായം പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും, പിതാമഹന്മാര്‍ നമുക്കുതന്ന ഈ സന്ദശങ്ങള്‍ വരും തലമുറയിലേക്ക് കൈമാറുവാനും യുവജനങ്ങളെ അദേഹം ആഹ്വാനം ചെയ്തു.

റ്റിജോ കുഴിമറ്റം സ്വാഗതം ആശംസിക്കുകയും ആഷിഷ് തങ്കച്ചന്‍ കൃതഞ്ജത അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ഗ്രൂപ്പ്‌ ആക്റ്റിവിറ്റിസുകള്‍ക്ക് ജോസഫിന്‍, ടോം, സ്റ്റെരിന്‍, ആഷ്ലീ , ലിജു, വിതുല്‍ എന്നിവര്‍ നേതൃത്വം നല്കി. 11 മണിക്ക് ആരംഭിച്ച 13 വയസില്‍ താഴെ ഉള്ള കുട്ടികള്‍ക്കായി നടത്തിയ കളറിംഗ് കൊമ്പെറ്റീഷനില്‍ യുണിറ്റ് അംഗങ്ങളായ 40 തില്‍ പരം കുട്ടികള്‍ പങ്കെടുത്തു.

വിഭവസമൃദ്ധമായ ഉച്ചഭഷണത്തിന് ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ യുണിറ്റ് സെക്രട്ടറി ശ്രീ ജസ്റ്റിന്‍ ജോസ്‌ കാട്ടാത്ത് സ്വാഗതം ആശംസിച്ചു. യുണിറ്റ് പ്രസിഡന്റ്‌ ശ്രീ ബിജു തോമസ്‌ പന്നിവേലില്‍ അത്യഷത വഹിച്ച യോഗത്തില്‍ സ്വാന്‍സി, ഹെരിഫോര്‍ഡ്, ബ്രിസ്റ്റല്‍ യൂണിറ്റുകളിലെ ഭാരവാഹികളെ ആദരിക്കുകയും നിയുക്ത യുകെകെസിഎ ഭാരവാഹികളെ പൊന്നാട അണിയിക്കുയും ചെയ്തു. കനനായ സമുദായ അംഗവും യുകെലെ സീനിയര്‍ ഗായകനുമായ ശ്രീ കോട്ടയം ജോയിയെയും പൊന്നാട അണിയിച്ചു ആദരിച്ചു.

പൊതു സമ്മേളനത്തിനു ശേഷം യുകെകെസിഎ പ്രസിഡണ്ട് ശ്രീ ലെവി പടപുരക്കലിന്റെ നേതൃത്വതില്‍ ഏവരും ചേര്‍ന്നു നടത്തിയ നടവിളി ന്യൂപോര്‍ട്ടിലെ ഗേയര്‍ ജൂനിയര്‍ സ്കൂള്‍ ഓഡിറ്റോറിയത്തെ കോട്ടയം പട്ടണമാക്കിമാറ്റി എന്നുപറയാം. തുടര്‍ന്ന് നടന്ന കലാവിരുന്നു യുണിറ്റ്‌ അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാവൈഭവത്താല്‍ കാണികളില്‍ വിസ്മയം വിതറി. റ്റിജോ കുഴിമറ്റം, നിതിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചായ സല്കരത്തിന് ശേഷം നടന്ന വാശിയേറിയ പുരാതനപാട്ടു മല്‍സരത്തില്‍ കാര്‍ഡിഫ്‌ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ ജോയിന്റ് സെക്രട്ടറിയായി ശ്രീ പ്രിന്‍സ് എന്ണോലിക്കരയെ തിരങ്ങടുക്കുകയും മെയ്‌ മാസത്തില്‍ ടൂര്‍ പ്രോഗ്രാം സംഘടിപ്പിക്കുവാന്‍ തീരുമാനിക്കുകയും ജൂണ്‍ 30 തിനു മാല്‍വേണില്‍ നടക്കുന്ന 11മതു യുകെകെസിഎ ആനുവല്‍ കണ്‍വെന്‍ഷനില്‍ സജീവമായി പങ്കെടുക്കുവാന്‍ തീരുമാനിച്ചുകൊണ്ട് 7 മണിയോടെ 250തില്‍ പരം വരുന്ന ക്നാനായ മക്കള്‍ വീടുകളിലേക്ക് യാത്രയായി. നിറഞ്ഞമനസോടെ തികഞ്ഞ സംതൃപ്തിയോടെ മെയ്‌ മാസത്തില്‍ വീണ്ടും ഒത്തുചേരും എന്ന പ്രതീഷയുമായി. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും കമ്മിറ്റി ഭാരവാഹികള്‍ നന്ദി അറിയിക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.