മാല്‍വെണ്‍ഹില്‍സ്: രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണപാനീയങ്ങളുമായി ഷെഫ് വിജയും സംഘവും ഇക്കുറിയും യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തുച്ഛമായ നിരക്കില്‍ മികച്ച ഭക്ഷണപാനീയങ്ങളും മറ്റും ഒരുക്കുമെന്ന് ഷെഫ് പറഞ്ഞു. അമ്പതു പെന്‍സ് മുതല്‍ മൂന്ന് പൗണ്ട് വരെ വിലയില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉണ്ടാവും.
രാവിലെ 9 മുതല്‍ രാത്രി 9 വരെ എട്ട് സ്റ്റാളുകളില്‍ നിന്നായി ഭക്ഷണപാനീയങ്ങള്‍ ലഭ്യമാണ്. സ്റ്റാളില്‍ ക്യൂ കുറയ്ക്കുന്നതിനു വേണ്ടി കൂപ്പണ്‍ സമ്പ്രദായമാണ്. ഒരു കൂപ്പണ് ഒരു പൗണ്ടാണ് വില.
തുടര്‍ച്ചയായ രണ്ടാം തവണയും യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ ഭക്ഷണം ഒരുക്കാന്‍ കഴിഞ്ഞതില്‍ വിജയ് ഏറെ സന്തുഷ്ടനാണ്. ക്നാനായക്കാര്‍ തന്നോട് കാണിച്ച വിശ്വസ്തതയ്ക്കു നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല