1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2011

ന്യൂവാര്‍ക്ക്: കോട്ടയം അതിരൂപത ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ചേരുന്ന യുകെകെസിഎ ദശാബ്ദി കണ്‍വെന്‍ഷന്‍ ഇന്ന് നോട്ടിംഗ്‌ഹാമിലെ ന്യൂവാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും.കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു കെ കെ സി എ പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലായില്‍ അറിയിച്ചു. ഇന്നു നടക്കുന്ന കണ്‍വെന്‍ഷനില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് ക്‌നാനായ മക്കള്‍ എത്തിച്ചേരും. രാവിലെ പതാക ഉയര്‍ത്തുന്നതോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. തുടര്‍ന്ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി.

ഉച്ചയ്ക്ക് 1.15 ന് 43 യൂണിറ്റുകള്‍ അണിനിരക്കുന്ന സമുദായറാലി. 3.15 ന് ആരംഭിക്കുന്ന പൊതുസമ്മേളനം കേന്ദ്ര മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. യുകെകെസിഎ പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലായിലിന്റെ അധ്യക്ഷതയില്‍ചേരുന്ന യോഗത്തില്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകുന്നേരം നാലരയ്ക്കു തുടങ്ങുന്ന കലാസന്ധ്യ പ്രശസ്ത ചലച്ചിത്രനടി റിമ കല്ലിങ്കലും മ്യൂസിഷന്‍ സ്റ്റീഫന്‍ ദേവസ്സിയും ഉദ്ഘാടനം ചെയ്യും.

കണ്‍വെന്‍ഷന് പ്രവേശനം പാസ് മൂലമായിരിക്കും. മുന്‍കൂട്ടി പാസ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് പ്രവേശന കവാടത്തില്‍ നിന്നും വാങ്ങാവുന്നതാണ്. ഷാജി വരാക്കുടിക്കാണ് രജിസ്‌ട്രേഷന്റെ പൂര്‍ണ്ണ ചുമതല. വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയുടെ ചുമതല ഷെല്ലി നീണ്ടൂര്‍ വഹിക്കുന്നു. റാലിയുടെ നടത്തിപ്പിന് വിനോദ് മാണിയും കുര്‍ബാനയും ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് സിറിള്‍ പടപുരയ്ക്കലും അതിഥികളുടെ സ്വീകരണങ്ങള്‍ക്ക് എബി നെടുവാംപുഴയും നേതൃത്വം വഹിക്കും. പരിപാടികളുടെ സമയകൃത്യത പാലിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് ജോസ് പരപ്പനാട്ടും ജനറല്‍ കണ്‍വീനറായി സ്റ്റെബി ചെറിയാക്കലും മുഖ്യ ചുമതലക്കാരനായി ഐന്‍സ്റ്റീന്‍ വാലയിലും പ്രവര്‍ത്തിക്കുന്നു.

Convention venue:

Newark Showground,
Lincoln Road,
Newark-on-Trent,
Nottinghamshire,
NG24 2NY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.