1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2012

ജിജിമോന്‍ സൈമണ്‍

ബിര്‍മിങ്‌ഹാം: യു.കെ.കെ.സി.എ ബിര്‍മിങ്‌ഹാം യൂണിറ്റിന്റെ ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 28-ന്‌ സട്ടണ്‍കോള്‍ഡ്‌ ഫീല്‍ഡിലുള്ള ഫെലോഷിപ്പ്‌ ഹാളില്‍വച്ച്‌ നടത്തുമെന്ന്‌ സെക്രട്ടറി ലിജോ എബ്രാഹം വരകുകാലായില്‍ അറിയിച്ചു. രാവിലെ 9-ന്‌ ദിവ്യബലിയോടെ ഈസ്റ്റര്‍ ആഘോഷപരിപാടിക്ക്‌ തുടക്കം കുറിക്കും

തുടര്‍ന്ന്‌ യു.കെ.കെ.സി.എയുടെ 2012 -14 വര്‍ഷത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്ക്‌ സ്വീകരണം നല്‍കുന്നതാണ്‌. കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങിനു മോടി പകരും. ബിര്‍മിങ്‌ഹാമിലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളും ഇതൊരറിയിപ്പായി സ്വീകരിക്കുന്നതോടൊപ്പം യു.കെ.യിലുള്ള എല്ലാ ക്‌നാനായക്കാരെയും ഈസ്റ്റര്‍ ആഘോഷത്തിലേക്ക്‌ ക്ഷണിക്കുന്നതായി കമ്മിറ്റി ആറിയിച്ചു.

Venue Address:

Fellowship Hall, South Parade, Sutton Coldfield, B72 IQU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.