ബര്‍മിംഹാം: സമുദായ ചരിത്രവും വിശ്വാസ പാരമ്പര്യങ്ങളും പുതിയ തലമുറയ്ക്ക് വ്യക്തമായി പകര്‍ന്ന് നല്‍കുവാന്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് കടപ്പാട് ഉണ്ടെന്നും പുതിയ തലമുറയുടെ വളച്ചയും ഉയര്‍ച്ചയും നമ്മുടെ പ്രഖ്യാപിത ലക്ഷ്യമായി മാറണമെന്നും യു.കെ.കെ.സി. പ്രസിഡന്റ് ലെവി പടപുരയ്ക്കല്‍ ബര്‍മിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റര്‍ ആഘോഷവേളയില്‍ ആവശ്യപ്പെട്ടു. വംശത്തില്‍ യൂഹൂദരെയും ആരാധനയില്‍ പൌരസ്ത്യരെയും സംസ്ക്കാരത്തില്‍ ഭാരതീയരേയും ഒത്തുചേര്‍ക്കുന്ന ഒരു വിശ്വാസ സമൂഹമെന്ന നിലയില്‍ ക്നാനായ സമൂഹത്തിന് ഏറെ പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ 10 മണിക്ക് ഫാ. ഷാജു കാഞ്ഞിരംപാറയില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം ദൈനംദിന കുടുംബജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ എങ്ങനെ ലഘൂകരിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം ക്ളാസ്സ് നയിച്ചു. ഉച്ചഭക്ഷണത്തിനുശേഷം മൂന്നുമണിയോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ജിജി വരിക്കാശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു അനുരഞ്ജനത്തിന്റെ സന്ദേശം ഹൃദയത്തില്‍ സ്വീകരിച്ച് ഈ ഈസ്റ്റര്‍ ആഘോഷം യേശുവിന്റെ ഉത്ഥാനത്തില്‍ പങ്കുചേരുവാന്‍ ക്രൈസ്തവ വിശ്വാസികളായ നമ്മള്‍ ഓരോരുത്തരും ശ്രമിക്കണം എന്നുകൂടി ഓര്‍മ്മിപ്പിച്ചു.
യു.കെ.കെ.സി. ഭാരവാഹികള്‍, മാത്യുക്കുട്ടി ആനകുത്തിയേല്‍, സാജന്‍ പടിക്കമാലില്‍, ജോബി അയിത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കലാഭവന്‍ നൈസിന്റെ കൊറിയോഗ്രാഫിയില്‍ ബര്‍മിംങ്ഹാം കെ.സി.വൈ.എല്‍. കുട്ടികള്‍ അവതരിപ്പിച്ച അവതരണ ഡാന്‍സ് ഏറ്റവും ഹൃദ്യമായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്ററായ ലിറ്റി ജിജോയുടെ നേതൃത്വത്തില്‍ ഷിന്റോ കളരിക്കല്‍, സിന്‍സി സില്‍വസ്റ്റര്‍, അവതരണശൈലിയുടെ പുത്തന്‍ ആവിഷ്ക്കാരം ഏറെ ശ്രദ്ധേയമായി. വിവിധ തരത്തിലുള്ള കുട്ടികളുടെ മിഴിവാര്‍ന്ന കലാവിരുന്ന് സദസ്സ് മനം കുളിര്‍ക്കെ ആസ്വദിച്ചു. പ്രശസ്ത വിജയം കൈവരിച്ച ജാക്സണ്‍ കുടുംബത്തെ യോഗം അനുമോദിച്ചു.
യൂണിറ്റ് സെക്രട്ടറി ലിജോ വരകുകാലായില്‍ യു.കെ.കെ.സി.എ. ഭാരവാഹികള്‍ക്കും യൂണിറ്റ് അംഗങ്ങള്‍ക്കും സ്വാഗതം ആശംസിച്ചു. അങ്കോസ് ഗ്രീന്‍, വാല്‍ഡാള്‍, എന്നീ കൂടാരയോഗങ്ങളില്‍നിന്നുമുള്ള സജീവ സാന്നിദ്ധ്യം പരിപാടികള്‍ മോടിപിടിപ്പിച്ചു. കോട്ടയം ജോയി നയിച്ച ഗായകസംഘം പരിപാടികള്‍ക്ക് സംഗീതമാധുര്യം പകര്‍ന്നു. പരിപാടിയില്‍ സംബന്ധിച്ച ഏവര്‍ക്കും ബിജു ചക്കാലയ്ക്കല്‍ നന്ദി രേഖപ്പെടുത്തി. ബാബു തോട്ടം, മേരി കൊച്ചുപുരയ്ക്കല്‍, ജയിംസ് രണ്ടാംകാട്ടില്‍, സൈജു പോത്തന്‍പറമ്പില്‍, ലിറ്റി ലിജോ, വിനോദ് ഇലവുങ്കല്‍, ദീപാ എബി, ഷൈനോ കിടാരക്കുഴി, ജൈസി ബാബു, ബിന്‍ജു ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല