ജോസ് പുത്തന്‍കളം: യു.കെ.കെ.സി.എ കലണ്ടര്‍ പ്രകാശനം ചെയ്തു. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 2017 ലെ വര്‍ണ്ണ മനോഹരമായ കലണ്ടര്‍ പ്രകാശനം ചെയ്തു. യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്‌നാനായ സമുദായ അവബോധന സെമിനാര്‍ നടത്തുന്ന പ്രഗത്ഭ വാഗ്മിയായ ഫാ. ജോണ്‍ ചൊള്ളാനിക്കല്‍ യു.കെ.കെ.സി.എ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, യു.കെ.കെ.സി.വൈ.എല്‍ ഡയറക്ടര്‍മാരില്‍ ഒരാളായ ജോമോന്‍ സന്തോഷ്, യു.കെ.കെ.സി.എ യുടെ നിശബ്ദ പ്രയോജകരന്മാരില്‍ ഒരു കുടുംബമായ ബിനു ലിനു മോള്‍ ചാക്കോ ആശാരിപ്പറമ്പില്‍ ദമ്പതികള്‍ക്കും നല്‍കിയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്.
ബാബു തോട്ടം, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. യുകെകെസിഎയുടെ പ്രവര്‍ത്തന വര്‍ഷത്തെ ആക്റ്റിവിറ്റികളും ഇടവക തിരുന്നാളും ഉള്‍പ്പടെ മള്‍ട്ടികളറിലാണ് കലണ്ടര്‍ അച്ചടിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല