യു.കെ.കെ.സി.എ കണ്‍വെന്‍ഷനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തന ധനശേഖരാണര്‍ത്ഥം ചാരിറ്റി റാഫിള്‍ സംഘടിപ്പിക്കുക വഴി പ്രസിഡന്റ് ലെവി പടപ്പുരയ്ക്കലിന്റെ നേതൃത്ത്വത്തിലുള്ള സെന്‍ട്രല്‍ കമ്മിറ്റി യു.കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ യശസ്സ് ഉയര്‍ത്തുന്ന പ്രവര്‍ത്തനമായി ചരിത്രം വ്യാഖ്യാനിക്കും.
യുവജനസംഘടനയായ കെ.സി.വൈ.എല്‍ ന്റെ സഹായത്തോടെ ഒരു പൗണ്ടിന് ഒരു റാഫിള്‍ എന്ന രീതിയില്‍ ധനസമാഹരണം നടത്തുമ്പോള്‍ ആകര്‍ഷകമായ സമ്മാനങ്ങളും നറുക്കെടുപ്പ് വഴി റാഫിള്‍ ടിക്കറ്റ് വാങ്ങിക്കുന്നവര്‍ക്ക് ലഭ്യമാകും. ലാപ്പ്‌ടോപ്പ്,ഡിജിറ്റല്‍ ക്യാമറ, മള്‍ട്ടിപ്ലെയര്‍ എന്നിങ്ങനെ നിരവധിയായ സമ്മാനങ്ങള്‍ വ്യക്തികളും അസോസിയേഷനുകളും ഗ്രാമസംഗമങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്നു. റാഫിള്‍ ടിക്കറ്റ് നറുക്കടുപ്പിലൂടെ സമ്മാനങ്ങള്‍ ഇനിയും സ്‌പോണ്‍സര്‍ ചെയ്യാന്‍ താതിപര്യമുള്ള വ്യക്തികള്‍, യൂണിറ്റുകള്‍, ഇടവകകൂട്ടായ്മകള്‍ എന്നിവര്‍ ചാരിറ്റി റാഫിള്‍സിന് ചുക്കാന്‍ പിടിക്കുന്ന തങ്കച്ചന്‍ കനകാലയം, ജോബി അയത്തില്‍, എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് കണ്‍വെന്‍ഷനില്‍ സൗജന്യപ്രവേശനവും വി.ഐ.പി. സീറ്റും ലഭ്യമാകുന്നതാണ്. റാഫിള്‍ ടിക്കറ്റ് വഴി ലഭ്യമാവുന്ന മുഴുവന്ഡ തുകയും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോബി അയത്തില്‍ തങ്കച്ചന്‍ കനകാലയം എന്നിവരുമായി ബന്ധപ്പെടുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല