യു. കെയുടെ ഏത് കോണിലും ഇന്ന് ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് ലണ്ടന്‍ ഒളിംപിക്സിനെ കുറിച്ചാണെങ്കില്‍. യു. കെയിലെ ഓരോ മലയാളിയും ചര്‍ച്ച ചെയ്യുന്നത് യു. കെ. കെ. സി. എ-യുടെ പതിനൊന്നാമത് കണ്‍വന്‍ഷനെ കുറിച്ചാണ്. ഇത് ഓരോ ക്നാനായക്കാരന്റെയും ഒളിംപിക്സിനായി അവര്‍ കണക്കാകുന്നു.
ഒളിംപിക്സിന്റെ ഉത്ഘാടന റാലിയോട് കിടപിടിക്കുന്ന രീതിയില്‍ നടത്തപ്പെടുന്ന സമുദായ റാലി തന്നെയാണ് ഏവരുടെയും ചര്‍ച്ചാവിഷയം. ഓരോ യൂണിറ്റും താങ്ങാകുടെ വേഷവിതാനങ്ങളും, പുതിയ വേഷപ്പകര്‍ച്ചയും രഹസ്യമായി സൂക്ഷിച്ചു കൊണ്ട് അവസാനവട്ട ഒരുക്കങ്ങള്‍ നടത്തി വരുന്നു.
അക്ഷരമാല ക്രമത്തില്‍ നടക്കുന്ന റാലിയുടെ ഒരു വശത്ത് വിശിഷ്ടാതിഥികളും, സ്കോട്ടിഷ് ബാന്‍ഡ് മേളവും അണിനിരക്കുന്നു എന്നതൊഴിച്ചാല്‍ ബാക്കി എല്ലാം രഹസ്യമാക്കി വെച്ചു കൊണ്ട് ഓരോ യൂണിറ്റും നാട്ടില്‍ നിന്നും ഇവിടെ നിന്നും വാങ്ങിയ പുതുവസ്ത്രങ്ങളും, വര്‍ണ ബലൂണുകളും, ചെണ്ട മേളവും വാദ്യഘോഷങ്ങളുമൊക്കെയായി മാല്‍വന്‍ മലനിരകള്‍ വര്‍ണപ്രഭയില്‍ മുങ്ങും എന്ന് ഉറപ്പ്.
നേരിയ വിത്യാസത്തിന് സമ്മാനങ്ങള്‍ മാറിമറിഞ്ഞ കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങള്‍ പാഠമാക്കി പുത്തന്‍ ശൈലികളുമായി 47 യൂണിറ്റുകള്‍ മല്‍സരിക്കുമ്പോള്‍ ആര് വിജയിക്കും എന്നത് പ്രവചനാതീതമാകുന്നു. 50 കുടുംബങ്ങളില്‍ കൂടുതലുള്ള യൂണിറ്റുകളും, 50 കുടുംബങ്ങളില്‍ കുറവുള്ള യൂണിറ്റുകളും വേര്‍തിരിച്ച് മല്‍സരിക്കുന്ന റാലിയില്‍ ഒരോ വിഭാഗത്തിന് മൂന്ന് സമ്മാനങ്ങളും ട്രോഫിയും ജേതാക്കളെ കാത്തിരിക്കുന്നു.
കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരി അഭിവാദ്യം സ്വീകരിക്കുന്ന സമുദായ റാലി ഉച്ചക്ക് 12.45 ന് ആരംഭിക്കുന്നതാണ്. റാലിയുടെയും കണ്‍വന്‍ഷന്റെയും വിജയകരമായ നടത്തിപ്പിന് വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല