പതിനൊന്നാമത് യു.കെ,കെ,സി.എ കണ്‍വന്‍ഷന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുക്കര്‍മ്മമായ നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരിയും ആറിലധികം വൈദികരും ചേര്‍ന്നു ബലിയര്‍പ്പിക്കും. മനോഹരമായ പുഷ്പങ്ങളാല്‍ ബലിപീഠങ്ങള്‍ അലങ്കരിക്കുകയും മെഴുകുതിരികളാല്‍ ദീപാലംകൃതമാക്കുകയും ചെയ്യും. യു.കെ,കെ,സി.എയുടെ സീനിയര്‍ അഡ്വയിസര്‍ വിനോദ് മാണിയുടെ നേതൃത്വത്തിലുള്ള ലിറ്റര്‍ജിക്കല്‍ കമ്മറ്റിയാണ് ദിവ്യബലിയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.
പ്രശസ്ത ഗായകന് കോട്ടയം ജോയിയുടെ നേതൃത്വത്തിലുള്ള ഗാന ശുശ്രൂഷകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും. കെ.സി.വൈ.എല്‍ പ്രവര്‍ത്തകരാണ് കാഴ്ചയര്പ്പണത്തിനും കുര്‍ബാന ശുശ്ര്രൂഷകരും ആവുന്നത്.
വിനോദ് മാണിയുടെ നേതൃത്വത്തിലുള്ള ലിറ്റര്‍ജിക്കല്‍ കമ്മറ്റിയില്‍ മാത്തുകുട്ടി അമ്മായികുന്നേല്‍, ജോസ് കടുതോടി, സൈമണ്‍ ജോസഫ്, സുബിന് ഫിലിപ് എന്നിവര്‍ അംഗങ്ങളാണ്.
രണ്ടുഗ്രൂപ്പായി നടത്തപ്പെടുന്ന റാലിക്ക് ക്യാഷ് പ്രൈസും ട്രോഫിയും ആദ്യ മൂന്നുസ്ഥാനക്കാര്‍ക്ക് നല്‍കും.റാലിയില്‍ കണ്വെന്ഷന് ആപ്തവാക്യത്തിന് 25ശതമാനം ഡ്രസ് കോഡിനും മുദ്രാവാക്യങ്ങള്‍ക്കും 25 ശതമാനം, അച്ചടക്കത്തിന് 25 ശതമാനം, യൂണിറ്റ് അംഗങ്ങളുടെ പങ്കാളിത്തത്തിന് 25 ശതമാനം എന്നിങ്ങനെയാണ് മാര്‍ക്ക് നല്‍കുക.
എട്ടുദിനങ്ങള്‍ കൂടി ബാക്കിനില്‍ക്കേ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരുന്നു.ജീവകാരുണ്യപ്രവര്‍ത്തനത്തിന് ശേഖരിക്കുന്ന ധനസമാഹരണത്തിനുള്ള റാഫിള്‍ ടിക്കറ്റുകള്‍ യൂണിറ്റുകളില്‍ എത്തിത്തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല