യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യു.കെ.കെ.സി.എയുടെ പതിനൊന്നാമത് കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷത്തെ യൂറോപ്യന്‍ കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള ഈ കണ്‍വന്‍ഷന് ഏഴായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി ലേവി പടപ്പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ കമ്മറ്റിയും നാഷണല്‍ കൗണ്‍സിലില്‍ നിന്നുള്ള 40 പേര്‍ അടങ്ങുന്ന വിവിധ കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.
ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് പതാക ഉയര്‍ത്തുന്നതോടെ കണ്‍വന്‍ഷന് തുടക്കമാവും. തുടര്‍ന്നു ബിഷപ് മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ നേതൃത്വത്തിലുള്ള സമൂഹബലി ആരംഭിക്കും. ദിവ്യബലിയ്ക്ക് ശേഷം കുടുംബ സംഗമം നടക്കും. 12.45 ന് സമുദായ റാലി ആരംഭിക്കും. 47 യൂണിറ്റുകളുടെ ശക്തിയും, വര്‍ണ്ണപ്പകിട്ടോടെ അവതരിപ്പിക്കുന്ന ഈ റാലിയില്‍ പ്രതിഫലിക്കും.
വിവിധ യൂണിറ്റുകളില്‍ നിന്നുള്ള 250 ഓളം ചെണ്ടയുടേയും നടവിളിയുടെയും ശബ്ദത്താല്‍ മാല്‍വെണ്‍ പ്രകമ്പനം കൊള്ളുമെന്നുറപ്പ്. മുത്തുക്കുടകളുടെയും വര്‍ണ്ണ ബലൂണ്കളുമായി 47 യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും. റാലി ഭംഗിയാക്കുന്നതിനായി വിവിധ യൂണിറ്റു ഭാരവാഹികള്‍ അതീവ രഹസ്യമായി തയാറെടുപ്പുകള്‍ നടത്തിവരുന്നു. രണ്ട് കാറ്റഗറിയിലുള്ള മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കുന്നുണ്ട്.
സമുദായ റാലിയ്ക്ക് ശേഷം പൊതുസമ്മേളനം. ഏവരും ഉറ്റുനോക്കുന്ന വെല്‍ക്കം ഡാന്‍സോടെയാണ് പൊതുസമ്മേളനം ആരംഭിക്കുന്നത്. നൂറില്‍ അധികം കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സിന്റെ അവസാനഘട്ട പരിശീലനം ബര്‍മിംഗ്ഹാമിലും മാഞ്ചെസ്റ്ററിളുമായി നടന്നുവരുന്നു. പൊതുസമ്മേളനത്തില്‍ യു.കെ.കെ.സി.എ പ്രസിഡന്റ് ലേവി പടപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കുന്നതും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതുമായിരിക്കും. കെ.സി.സി.എന്‍.എ പ്രസിഡന്റ് ഡോ. ഷിന്‍സ് അകശാല, കെ.സി.സി പ്രസിഡന്റ് പ്രൊഫ.ജോയ് മുപ്രാപ്പള്ളില്‍ ജോര്‍ജ് നെല്ലാമറ്റം എന്നിവര്‍ പങ്കെടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പൊതുസമ്മേളനത്തിനുശേഷം കലാസന്ധ്യ അരങ്ങേറും. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഇരുപതോളം കലാപരിപാടികള്‍ കണ്‍വന്‍ഷന് മാറ്റുകൂട്ടും.
രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പതുവരെ എല്ലാ ഭക്ഷണ സാധനങ്ങളും മിതമായ നിരക്കില്‍ വിവിധ കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്നതാണ്. നിരാലംബരായവര്‍ക്ക് സഹായ ഹസ്തവുമായി ചാരിറ്റിറാഫിള്‍ ടിക്കറ്റും കണ്‍വന്‍ഷനില്‍ ലഭിക്കുന്നതാണ്. ലാപ് ടോപ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ആണ് വിജയികള്‍ക്ക് നല്‍കുന്നത്. കണ്‍വന്‍ഷന്റെ പ്രധാന സ്പോണ്‍സേഴ്സ് Allied Financial Service ഉം Direct Accident Claims ഉം ആണ്. കൂടാതെ വിവിധ യൂണിറ്റുകളില്‍ നുന്നുള്ള 25 ഫാമിലി സ്പോണ്‍സേഴ്സും കണ്‍വന്‍ഷന്റെ വിജയത്തിനായി സഹകരിക്കുന്നു. കണ്‍വന്‍ഷന്‍ രാത്രി ഒന്‍പതിന് സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിലാസം: ക്നായി തൊമ്മന്‍ നഗര്‍ , മാല്‍വെണ്‍ ഹില്‍സ് ,വോര്‍സ്റ്റര്‍ ഷെയര്‍, WR 13 6NW.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല