മോനച്ചന് ചാക്കോ
കുറെ നാളുകളായി യു.കെ.കെ.സി.എ യില്‍ നിലനിന്ന വിഗാന് പ്രശ്നം പരിഹരിക്കപെടുവാന് കഴിഞ്ഞ ദിവസം യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രീ ലേവി പടപുരയുടെ അദ്ധ്യക്ഷതയില്‍ വിശദമായ ചര്‍ച്ച നടന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിഗാന് അസോസിയേഷന്, കണ്വെന്ഷന് റാലിയില്‍ പങ്കെടുക്കാതെ മാറി നില്ക്കുവാനും, സെപ്റ്റംബര്‍ മാസം നടക്കുന്ന യു.കെ.കെ.സി.എ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ വിഗാന് യുണിറ്റ് തര്‍ക്കം വിഗാന് പ്രധിനിതികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുവാനുംതീരുമാനിച്ചു.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിഗാന് അസോസിയേഷന് ജൂണ്‍ മുപ്പതിന് നടത്തുവാന്‍ നിശ്ചയിച്ച പ്രതിഷേധ പരിപാടികള്‍ മാറ്റിവക്കുവാനും തീരുമാനമായി . മാത്തുകുട്ടി ആനകുത്തിക്കല്‍, സാജന് പാടിക്കമ്യലില്, ജിജോ മാധവപള്ളി, ജോബി അയ്തില്, തങ്കച്ചന് കനകാലയം, സ്ടിബി ചെരിയാക്കാല്, വിനോദ് മാണി എന്നിവരും വിഗാന് അസോസിയേഷന് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല