>യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യു.കെ ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ 11 ാം കണ്വന്ഷന് ഇന്ന് മാല്‍വേണ്‍ ഹില്‍സില്‍ നടക്കും.നടവിളികളാല്‍ മുഖരിതമാകുന്ന അസുലഭ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ മാല്‍വെന്‍ ഒരുങ്ങിക്കഴിഞ്ഞു.കണ്‍വന്‍ഷനിലെ മുഖ്യാതിഥികള്‍ എല്ലാവരും യുകെയില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു.
47 – ല്‍പ്പരം യൂണിറ്റുകളില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ റാലി, ക്നാനായ തനിമയും ഐക്യവും വിളിച്ചോതുന്നതിനൊപ്പംകേരളീയ കലകളുടെ പ്രകടനവേദി കൂടിയായി മാറും. ശ്രീ ജോബി ഐത്തില്‍ നേതൃത്വം കൊടുക്കൂന്ന റാലിയില്‍ വിവിധ വര്‍ണ്ണങ്ങളില്‍ തോരണം ചാര്‍ത്തിയ രാജ വീഥിയിലൂടെ ചെണ് ട മേളത്തിന്റെ അകമ്പടിയോടെയാകും വിവിധ യൂണീറ്റുകള്‍ അണി നിരക്കൂം.
പുതുതായി ആവിഷ്കരിച്ച ചില പദ്ധതികളാല്‍ കണ്വെന്ഷന് ശ്രദ്ധേയമായി മാറും. ക്നാനായ സമുദായത്തിലെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന ചാരിറ്റി റാഫിള്‍ പതിനൊന്നാം സമ്മേളനത്തിന്റെ സവിശേഷകതകളിലൊന്നാകും. യുകെ കെ സി വൈ എല്‍ (യൂത്ത് ലീഗ്) ആയിരിക്കും ഇതിന്റെ ടിക്കറ്റ് വില്പന നടത്തുക.
എഴുപത്തിയെട്ടു കലാകാരമാര്‍ സ്റേജില്‍ വെല്‍ക്കം ഡാന്‍സിനായി ചുവടുവെയ്ക്കുമ്പോള് അത് ക്നാനായ മക്കള്‍ക്ക് മറക്കാനാവാത്ത വിരുന്നൊരുക്കും. പ്രശസ്ത നര്‍ത്തകനായ കലാഭവന്‍ നൈസിന്റേയാണ് കോറിയോ ഗ്രാഫി. 8 മിനിട്ടിലധികം നീളുന്ന വെല്‍ക്കം ഡാന്‍സ് ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.
അവതാരകരെ തിരഞ്ഞെടുക്കൂന്നതിലും വ്യത്യസ്ത പുലര്‍ത്തുകയാണ് 11 ാമത് വാര്‍ഷിക കണ്വന്ഷന്, 10 പേരുകളില്‍ നിന്ന് ഓഡിഷന് നടത്തിയാണ് അവതാരകരെ തിരെഞ്ഞെടുത്തത്. ബെഞ്ചമിന്‍ സാബു, ജിതിന് ജെയിംസ്, ഷാലു ജെയിംസ്, ജൂലി ജോസ്. എന്നിവരായിരിക്കും കണ്വെന്ഷന് പരിപാടികളുടെ അവതാരകരാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല