സമാഗതമാകുന്ന പതിനൊന്നാമത് യുകെകെസിഎ കന്‍വന്‍ഷന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന് വിവിധ കമ്മിറ്റികള്‍ രൂപീകൃതമായി. പ്രൌഡഗംഭീരവും നയനമനോഹരവുമായ റാലി എന്നെന്നും മനസിലോര്‍മിക്കത്തക്ക പലതരത്തിലുള്ള വര്‍ണ്ണാാഭമായ കലാപരിപാടികള്‍ ഭക്തിസാന്ദ്രമായ പൊന്തിഫിക്കല്‍ കുര്‍ബാാന, വിശിഷ്ടവ്യക്തികളുടെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന പൊതുസമ്മേളനം എന്നിവ പതിനൊന്നാമത് കണ്‍വന്‍ഷന്റെ പ്രത്യേകതയായിരിക്കും.
സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളെ കൂടാതെ വിവിധ യൂണിറ്റംഗങ്ങള്‍ ഭാഗഭാഗിത്വം വഹിക്കുന്ന കമ്മിറ്റികള്‍ ചുവടെ ചേര്‍ക്കുന്നു.
കൃത്യതയോടെയും ഏറ്റവും ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ട രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ സാജന്‍ പടിക്കമ്യാലില്‍ ആണ്, ഹെരാഫോര്‍ഡ് സാജന്‍ ജോസഫ്, വൂസ്റ്റര്‍ യൂണിറ്റിലെ സുനില്‍ജോര്‍ജ്, നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ യൂണിറ്റിലെ റെജി മൂലേക്കാട്ട്, മാത്യു വില്ലൂത്തറ, ഈസ്റ്റ്‌ലണ്ടന്‍ യൂണിറ്റിലെ ബാബു തോമസ്,ലൂക്കോസ് അലക്‌സ് എന്നിവരാണ് മറ്റംഗങ്ങള്‍.
അതിപ്രധാനവും, സമയകൃത്യതയും പാലിക്കേണ്ട ഇവന്റ് കമ്മിറ്റിയുടെ ചെയര്‍മാാന്‍ തങ്കച്ചന്‍ കനകാലയം ആണ്. കഴിഞ്ഞ വര്‍ഷത്തെ ഇവന്റ് കമ്മിറ്റിയുടെ ശക്തമായ പ്രവര്‍ത്തനത്താലാണ് കൃത്യ സമയത്ത് പരിപാടികള്‍ അവസാനിപ്പിക്കുവാന്‍ സാധിച്ചത്. കമ്മിറ്റിയില്‍ മാഞ്ചസ്റ്റര്‍ യൂണിറ്റിലെ ബേബി മാത്യു, ഷെഫീല്‍ഡ് യൂണിറ്റിലെ പി കെ പിലിപ്പ് എന്നിവരാണ് മറ്റംഗങ്ങള്‍.
യുകെകെസിഎ കണ്‍വന്‍ഷന്റെ വീറും വാശിയും സമന്വയിക്കുന്ന പ്രൌഡഗംഭീരമായ റാലി കമ്മറ്റി ചെയര്‍മാന്‍ ജോബി അയത്തില്‍ ആണ്. ഇതുവരെ നടത്തിയ കണ്‍വവന്‍ഷവനുകളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും ഭംഗിയായും,ചിട്ടയോടും കൂടി റാലി നടത്തുന്നതിന് കമ്മിറ്റിയില്‍ തിരഞ്ഞെടുത്തിരിക്കുന്നത് പ്രഗത്ഭരും, മിടുക്കരുമായ അംഗങ്ങളാണ്. ,കാര്ഡിരഫ്,ന്യൂപോര്ട്ട് യൂണിറ്റിലെ ജസ്റ്റിന്‍ ജോസ്, ഹെരാഫോര്‍ഡ് യൂണിറ്റിലെ ജോസ്തച്ചേട്ട്, ലിവര്‍പൂള്‍ യൂണിറ്റിലെ സാജു ലൂക്കോസ്, തോമസ് ലോനന്‍, കവന്ട്രി യൂണിറ്റിലെ ടാജ് തോമസ്, ചിച്ചസ്ടര്‍ യൂണിറ്റിലെ ജോണി കുന്നുംപുറത്ത് എന്നിവര്‍ സജീവമായി ക്രമീകരണങ്ങള്‍ നടത്തി വരുന്നു.
ഭക്തിസാന്ദ്രമായ ദിവ്യബലിയര്‍പ്പിച്ചുള്ള പ്രാര്‍ഥന കണ്‍വന്‍ഷന്റെ വിജയത്തിനും, കഴിഞ്ഞകാല പ്രവര്‍ത്തനത്തിന്റെ നന്ദിപ്രകാശവും, വരുംകാലങ്ങളില്‍ പരിശുദ്ധാത്മാവിന്റെ ചൈതന്യത്തില്‍ സംഘടനയെ വളര്‍ത്തു ന്നതിനും ഉപകരിക്കുന്നതാണ്. ഇത്തവണ പൊന്തിഫിക്കല്‍ കുര്‍ബാനയാണെന്ന പ്രത്യേകതയും ഉണ്ട്.
വിനോദ് മാണി ചെയര്‍മാനായിട്ടുള്ള ലിറ്റര്‍ജി കമ്മിറ്റിയില്‍ ബാസില്ഡങണ്‍ യൂണിറ്റിലെ സൈമണ്‍ ജോസഫ്, ബ്രിന്മാവേര്‍, കാര്‍ഡിഫ്, ന്യൂപോര്ട്ട് യൂണിറ്റിലെ ജോസഫ് കടുതൊടില്‍, ഗ്ലൂസ്റ്റര്‍ഷേയര്‍ യൂണിറ്റിലെ മാത്യുക്കുട്ടി അമ്മായികുന്നേല്‍ ഏന്നിവര്‍ അംഗങ്ങളാണ്.
സംഘടനയുടെ നയപ്രഖ്യാപനങ്ങള്‍ക്ക് സാക്ഷിയാകുന്ന പൊതുസമ്മേളനം, യുകെയിലെ ഓരോ ക്‌നാനായക്കാരനും ചെവിയോര്‍ക്കുന്നതും, മര്‍മ്മപ്രധാനവുമായ ഭാഗമാണ്. മാത്യുക്കുട്ടി ആനകുത്തിക്കല്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ മെഡവേ യൂണിറ്റിലെ സിറില്‍ പടപുരയ്ക്കല്‍, ബിര്‍മിംഗ്ഹാം യൂണിറ്റിലെ ബിജു ചക്കാലയ്ക്കല്‍ എന്നിവര്‍ അംഗങ്ങളാണ്.
വിവിധ യൂണിറ്റുകളുടെ വര്‍ണ്ണാഭവും നയനാന്ദകരവുമായ കലാപരിപാടികളുടെ ചുമതല വഹിക്കുന്ന ജിജോ മാധവപ്പള്ളിക്കൊപ്പം മാഞ്ചെസ്റ്റര്‍ യൂണിറ്റിലെ പ്രിയ മാര്‍ട്ടിന്‍, ബ്രിന്മാവെര്‍,ന്യൂപോര്ട്ട് ,കാര്‍ഡിഫ് യൂണിറ്റിലെ ബിജു പന്നിവേലില്‍, ലിവര്‍പൂള്‍ യൂണിറ്റിലെ ജേക്കബ് മൂരിക്കുന്നേല്‍, ബോണ്മൌുത്തു യൂണിറ്റിലെ റെമി പഴയിടത്ത്, ഫിലിപ്പ്, ബ്രിസ്‌റ്റോള്‍ യൂണിറ്റിലെ ജോസി ജോസ്, ബ്ലാക്ക്പൂള്‍ യൂണിറ്റിലെ പ്രിന്‍സി ജോസഫ്, ലണ്ടന്‍ യൂണിറ്റിലെ ജോണി മാത്യു എന്നിവരാണ്.
എല്ലാ കമ്മിറ്റികളെയും ഏകോപിപ്പിച്ചു നിര്‍ത്തുന്ന സിരാകേന്ദ്രം യുകെകെസിഎ പ്രസിഡന്റ്ം ലേവി പടപുരയ്ക്കല്‍ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല