യു.കെ, കെ.സി.സി.എ. കണ്‍വെന്‍ഷന് ഇനി 45 ദിനങ്ങള്‍ മാത്രം അവശേഷിക്കെ വിവിധ യൂനിറ്റുകളില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു.ആഘോഷങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ മിഴിവേകാന്‍ പ്രസിഡന്റ് ലേവി പടപുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. മാല്‍വെന്‍ മലനിരകളെ പ്രകമ്പനം കൊള്ളിക്കുന്ന വാദ്യഘോഷങ്ങളുടെയും പുരാതന പാട്ടുകളുടെയും അകമ്പടിയോടെയുള്ള റാലി, പൊന്തിഫിക്കന്‍ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.
അതേസമയം യു.കെ.യിലെ ക്‌നാനായക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളായി കാത്തിരുന്ന യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ പ്രാഥമിക കമ്മിറ്റി രൂപീകരിച്ചു.സാജന്‍ പടിക്കമ്യാലിലിന്റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റിയില്‍ ജിജോ മാധവപള്ളി, സിറിള്‍ പടപുരയ്ക്കല്‍, മാത്യു വില്ലൂത്തര, ബിജു ചക്കാലയ്ക്കല്‍, മാത്യു പുഴയ്ക്കല്‍ എന്നിവര്‍ അംഗങ്ങളാണ്. കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് നിലവിലത്തെ സെന്‍ട്രല്‍ കമ്മിറ്റിയുടെ കാലാവധി തീരുന്നതിനുമുമ്പായി യൂറോപ്യന്‍ ക്‌നാനായ കാത്തലിക് കണ്‍വെന്‍ഷന്‍ നടത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല