യു.കെ.കെ.സി.എ കണ്‍വന്‍ഷനോട് അനുബന്ധിച്ച് ഭക്തി സാന്ദ്രമായ പൊന്തിഫിക്കല്‍ കുര്‍ബാന മാര്‍ ജോസഫ് പണ്ടാരശ്ശേരി അര്‍പ്പിക്കും. നിരവധി വൈദികരുടെ സഹ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയ്ക്ക് വേണ്ടതായ ആത്മീയ ഒരുക്കങ്ങള്‍ക്ക് വിനോദ് മണിയുടെ നേതൃത്വത്തില്‍ മാത്യു അമ്മായിക്കുന്നേല്‍ , ജോസ് കടുതോടില്‍, സൈമണ്‍ ജോസഫ്, സുബിന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
ജൂണ്‍ 30ന് നടക്കുന്ന പതിനൊന്നാമത് കണ്‍വന്‍ഷനെ എതിരേല്‍ക്കാന്‍ വിവിധ യൂണിറ്റുകളുടെ ഒരുക്കങ്ങളെല്ലാം ദ്രൂതഗതിയില്‍ പൂര്‍ത്തിയായി വരുന്നു. പ്രസിഡന്റ് ലേവി പടപ്പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ അക്ഷീണം പ്രയത്‌നിക്കുന്നു. നടവിളികളാല്‍ മുഖരിതമാകുന്ന മാല്‍വണ്‍ മല നിരകളെ പ്രകമ്പനം കൊള്ളിക്കുന്ന വാദ്യഘോഷങ്ങളുടെയും പുരാതന പാട്ടുകളുടെയും അകമ്പടിയോടെ നടത്തപ്പെടുന്ന റാലിയും ഭക്തി സാന്ദ്രമായ പൊന്തിഫിക്കല്‍ കുര്‍ബാനയും ക്‌നാനായ കത്തോലിക്കരുടെ സഭാപരമായ പൈതൃക സംസ്‌കാരത്തെ ഉദ്‌ഘോഷിക്കുന്ന വേദിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല