1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2012

മാത്യുക്കുട്ടി ആനകുത്തിക്കല്‍

യുകെകെസിഎയുടെ പതിനൊന്നാമത് കണ്‍വെന്‍ഷനിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പതിവിന് വിപരീതമായി ഈ വര്‍ഷം കണ്‍വെന്‍ഷന്‍ നേരത്തെ നടത്തുന്നതിനാല്‍ ഏതാണ്ട് അയ്യായിരത്തില്‍പ്പരം സമുദായാംഗങ്ങള്‍ ജൂണ്‍ മുപ്പതാം തീയ്യതി മാള്‍വണിലെ ത്രീ കൌണ്ടി ഷോ ഗ്രൗണ്ടില്‍ എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ ആപ്ത വാക്യമായ തനിമ നമ്മുടെ പൈതൃകം, ഒരുമ നമ്മുടെ വരദാനം എന്നതിനെ അന്വര്‍ഥമാക്കുന്ന വിവിധ വേഷവിധാനങ്ങളോടു കൂടിയ സമുദായ റാലി കണ്‍വെന്‍ഷന്റെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായി മാരും. കേരളത്തിലെയും ഇംഗ്ലണ്ടിലെയും മത-സാമൂഹിക- രാഷ്ട്രീയ മേഖലകളിലെ പ്രഗല്‍ഭരായ വ്യക്തികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.