അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് യു കെ കെ സി എ യെ വൂസ്റ്ററില്‍ നിന്നുള്ള ലേവി ജേക്കബ് പടപുരക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നയിക്കും .ഇന്ന് ബര്‍മിംഗ്ഹാമിനടുത്ത് സട്ടന്‍ കോള്‍ഡ് ഫീല്‍ഡില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിലാണ് കെ.സി.വൈ.എല്‍. മുന്‍ ജനറല്‍ സെക്രട്ടറിയായ ലേവി പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.സെക്രട്ടറിയായി നോട്ടിങ്ഹാം യൂണിറ്റിലെ മാത്യുക്കുട്ടി ജോണ്‍ ആനകുത്തിക്കലും ട്രഷറര്‍ ആയി ഈസ്റ്റ് ലണ്ടനില്‍ നിന്നുള്ള സാജന്‍ മാത്യു പടിക്കമാലിലും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡണ്ടായി ,ന്യൂകാസിലിലെ ജിജോ മാധവപ്പള്ളില്‍ ജോസഫ് , ജോയിന്‍റ് സെക്രട്ടറിയായി കൊവന്‍ട്രി ആന്‍ഡ് വാര്‍വിക് ഷെയര്‍ യൂണിറ്റില്‍ നിന്നുള്ള ജോബി സിറിയക്ക് ഐത്താല്‍, ജോയിന്‍റ് ട്രഷറര്‍ ആയി സ്വാന്‍സി യൂണിറ്റിലെ തങ്കച്ചന്‍ ജേക്കബ് കനകാലയം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.പഴയ ഭരണസമിതിയില്‍ നിന്നും സ്റ്റെബി ചെറിയാക്കല്‍,വിനോദ് മാണി എന്നിവരെ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.ഫാദര്‍ സജി മലയില്‍ പുത്തന്‍പുര ഫാദര്‍ സജി തോട്ടം എന്നിവരുടെ മേല്‍നോട്ടത്തില്‍ ആണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇന്ന് തിരഞ്ഞെടുക്കപ്പെട്ട യു കെ കെ സി എ ഭാരവാഹികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ : ഇടത്തു നിന്ന് – ലേവി ജേക്കബ് പടപുരക്കല്‍ (പ്രസിഡന്‍റ് ),ജിജോ മാധവപ്പള്ളില്‍ ജോസഫ് (വൈസ് പ്രസിഡന്‍റ് ),മാത്യുക്കുട്ടി ജോണ്‍ ആനകുത്തിക്കല്‍ (സെക്രട്ടറി),ജോബി സിറിയക്ക് ഐത്താല്‍ ( ജോയിന്‍റ് സെക്രട്ടറി),സാജന്‍ മാത്യു പടിക്കമാലില്‍ (ട്രഷറര്‍) ),
തങ്കച്ചന്‍ ജേക്കബ് കനകാലയം (ജോയിന്‍റ് ട്രഷറര്‍)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല