കണ്‍വെന്‍ഷന്റെ തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ കാര്യങ്ങളും കൃത്യമായും ഭംഗിയായും നടത്തപ്പെടേണ്ട ഉത്തരവാദിത്വമുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്മറ്റി ഈ വര്‍ഷത്തെ യു.കെ.കെ.സി.എ കണ്‍വെന്‍ഷന് പുതിയ മാനം നല്‍കാനുള്ള ശ്രമത്തിലാണ്.
തങ്കച്ചന്‍ കനകാലയം ചെയര്‍മാനായിട്ടുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അച്ചടക്കത്തിന്റെയും ചിട്ടയുടെയും കൃത്യതയുടെയും കാര്യത്തില്‍ പേരെടുത്ത വ്യക്തിയായ മാഞ്ചസ്റ്റര്‍ യൂണിറ്റിലെ ബേബി കുര്യനും ഷെല്‍ഫീല്‍ഡ് യൂണിറ്റിലെ പി.കെ ഫിലിപ്പുമാണ്.
കണ്‍വെന്‍ഷന്‍ പതാക ഉയര്‍ത്തുന്നത് മുതല്‍ കലാശക്കൊട്ട് വരെ എല്ലാകാര്യങ്ങളും കൃത്യമായും ഭംഗിയായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഇവന്റ് മാനേജ്‌മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം വളരെയധികം പ്രശംസിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ സെന്‍ട്രല്‍ കമ്മിറ്റി വാഗ്ദാനം ചെയ്ത സമയത്ത് തന്നെ കണ്‍വെന്‍ഷന്‍ പര്യവസാനിപ്പിക്കുവാന്‍ സാധിച്ചത് ഇവന്റ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനഫലമായിട്ടാണ്.
ജനഹൃദയങ്ങളില്‍ എന്നെന്നും ഓര്‍മിപ്പിക്കത്തക്ക വിധത്തില്‍ പ്രസിഡന്റ് ലേവി പടപ്പുരയ്ക്കലിന്റെ നേതൃത്ത്വത്തില്‍ ജൂണ്‍ 30ന്റെ യു.കെ.കെ.സി.എ കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുമ്പോള്‍ ഇവന്റ് മാനേജ്‌മെന്റ് കമ്മിററിയംഗങ്ങള്‍ തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം സമയകൃത്യതയോടും ചിട്ടയോടുംകൂടി നടത്തുന്നതിനുമുള്ള ശ്രമത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല