ജോസ് പുത്തന്‍കളം: വളര്‍ച്ചയുടെ പടവുകള്‍ താണ്ടി പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്ന ക്‌നാനായ കാത്തലിക് അസോസിയേഷന്‍, വലിയ നോമ്പിന്റെ വേളയില്‍ സാമ്പത്തിക പരാധീനത മൂലം ദുഃഖദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘ലെന്റ് അപ്പീലിന്’ തുടക്കമായി. എല്ലാ വര്‍ഷവും വലിയ നോമ്പ് കാലത്തു തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക യൂണിറ്റ് വഴി യുകെകെസിഎ ചാരിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ അര്‍ഹരായവര്‍ക്ക് അര്‍ഹമായ സഹായം ബന്ധപ്പെട്ടവര്‍ മുഖേന നല്‍കുന്നതായിരിക്കും.
പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ഇഷ്ടപ്പെട്ട ഭക്ഷണ പാനീയ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ച് വേദനിക്കുന്നവരുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് അര്‍ഹമായ സഹായം ചെയ്യുന്നതിനാണ് ‘ലെന്റ് അപ്പീല്‍’ എന്ന പേരില്‍ ചാരിറ്റി ഫണ്ട് രൂപീകരിച്ചത്. പ്രഥമ ചാരിറ്റി ഫണ്ട് കാര്‍ഡിഫ്, ന്യൂപോര്‍ട്ട് ഭാരവാഹികളായ തങ്കച്ചന്‍ ജോര്‍ജ്, തോമസ് ഉതുപ്പ് കുട്ടി എന്നിവര്‍ യു.കെ.കെ.സി.എ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറക്ക് കൈമാറി ഉത്ഘാടനം ചെയ്തു.
യുകെകെസിഎ ഭാരവാഹികളായ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ട്രഷറര്‍ ബാബു തോട്ടം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
‘ലെന്റ് അപ്പീല്‍: ഏപ്രില്‍ 30 നു അവസാനിക്കും. യൂണിറ്റുകള്‍ ഏപ്രില്‍ 30 നു മുന്‍പായി യു.കെ.കെ.സി.എ അക്കൗണ്ടിലേക്ക് ‘ലെന്റ് അപ്പീല്‍ – യൂണിറ്റ് പേര് റഫറന്‍സോടെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല