യു.കെയിലെ ക്നാനായ കത്തോലിക്കാ സമൂഹം കാത്തിരിക്കുന്ന പതിനൊന്നാമത് കണ്‍വെന്‍ഷന്‍ ജൂണ്‍ 30ന് മാല്‍വെണ്‍ഹില്‍സിലെ ത്രീ കൌണ്ടീ ഷോ ഗ്രൌണ്ടില്‍ നടക്കുമ്പോള്‍ വിശിഷ്‌ട വ്യക്തികളുടെ നിറസാന്നിധ്യത്താല്‍ അനുഗ്രഹീതമാകും.
കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപള്ളി, കെ.സി.സി.എന്‍.എയുടെ പ്രസിഡന്റ് ഡോ. ഷീന്‍സ് ആകശാല, ഡയസ്പറ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം എന്നിവരെ സ്വീകരിക്കുവാന്‍ സമുദായം തയ്യാറെടുപ്പുകള്‍ നടത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ സെക്രട്ടറി സ്റ്റെബി ചെറിയാക്കലിന്റെ നേതൃത്വത്തിലുള്ള വിഐപി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ലിസി ജോര്‍ജ്, ലിസി സ്റ്റീഫന്‍, ബാബു തോട്ടം, ഷിനോ തോമസ് എന്നിവര്‍ അംഗങ്ങളാണ്.
ഓരോ സമുദായംഗങ്ങളും ഉറ്റുനോക്കുന്ന പൊതുസമ്മേളനത്തിന്റെ ചുമതല മാത്യുക്കുട്ടി ആനക്കുതിക്കലിന്റെ നേതൃത്വത്തില്‍ സംഘടനയുടെ വളര്‍ച്ചയില്‍ നിസ്തുലമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുന്‍ പ്രസിഡന്റ് സിറിള്‍ പടപുരയ്ക്കല്‍, ബിജു ചക്കാലയ്ക്കല്‍ എന്നിവര്‍ അംഗങ്ങളാണ്.
പ്രസിഡന്റ് ലേവി പടപുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ കമ്മിറ്റി കണ്‍വെന്‍ഷനെ മനോഹരമാക്കുവാന്‍ അക്ഷീണം പ്രയത്നിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല