പതിനൊന്നാമത് യു.കെ.കെ.സി.എ കണ്‍വന്‍ഷന് മുന്‍പായിട്ടുള്ള നാഷണല്‍ കൌണ്‍സില്‍യോഗം ഈ മാസം 12ന് രാവിലെ പത്തിന് ആരംഭിക്കും. പ്രസിഡന്‍റ് ലേവി പടപുരയ്ക്കല്‍- ന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രധാനമായും കണ്‍വന്‍ഷന്‍റെ വിജയത്തിനായുള്ള ചര്‍ച്ചകള്‍ നടക്കും.
ഓരോ കമ്മിറ്റികളുടെയും പ്രവര്‍ത്തന പുരോഗതിയും കണ്‍വന്‍ഷന് നടത്തേണ്ടതായ ഒരുക്കങ്ങളെപ്പറ്റിയും അവലോകന യോഗം ചര്‍ച്ച ചെയ്യും. കവന്‍ട്രിയിലെ ഷില്‍ട്ടന്‍ വില്ലേജ്ഹാളില്‍ ചേരുന്ന യോഗത്തില്‍ എല്ലാ അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
ഹാളിന്‍റെ വിലാസം. SHILTON VILLAGE HALL WOOD LANE COVENTRY CV7 9JZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല