1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2011

തെക്കന്‍ ഇംഗ്ലണ്ടിലെ പൂള്‍ ബോണ്‍മോത്ത്, ഡോര്‍ച്ചസ്റ്റര്‍ ന്യൂമില്‍ട്ടന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ കൂട്ടായ്മയായ പൂള്‍ബോണ്‍മോത്ത് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 2012, 2013 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ ബ്രാങ്ക്‌സം സെന്റ് ജോസഫ്‌സ് പാരീഷ് ഹാളില്‍ വച്ചു ചേര്‍ന്ന പൊതു സമ്മേളനത്തില്‍വച്ച് തെരഞ്ഞെടുത്തു.

ഷാജി ചരമേല്‍(താമരക്കാട്) പ്രസിഡന്റ്, ഷൈനി ടോമി പ്രാലേല്‍ (നീണ്ടൂര്‍) വൈസ് പ്രസിഡന്റ്, , ജെയ്‌മോന്‍ തൊട്ടിയില്‍ (മ്രാല) സെക്രട്ടറി, പ്രേംജിത്ത് പാലകന്‍ (കടുത്തുരുത്തി) ജോയിന്റ് സെക്രട്ടറി, ജെറിന്‍ ചമ്പാനാല്‍ (പൂഴിക്കോല്‍) ട്രഷറര്‍, റെമി പഴയിടം (ചെറുകര) നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, , സിമി ഷെല്ലി പനങ്കാലാ (ഇരവിമംഗലം), റോയ്‌മോന ജോസഫ് (ചെറുകര) പ്രോഗ്രാം കോ ഓര്‍ിനേറ്റേഴ്‌സ് എന്നിവരെ ഏകകണ്‌ഠ്യേനയാണ് തെരഞ്ഞെടുത്തത്.

സ്റ്റീഫന്‍ മുളക്കന്‍, ജോമോന്‍ കളത്തില്‍, ഷെല്ലി പനങ്കാല തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 2012 ജനുവരി 14ന് ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ വിപുലമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്തു. വാര്‍ഷികാഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ രൂപം കൊടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.