സക്കറിയ പുത്തന്‍കുളം
പതിനൊന്നാമത് യു.കെ.കെ.സി.എ കണ്‍വന്‍ഷനില്‍ ഏവരും ഉറ്റു നോക്കുന്ന സ്വാഗത നൃത്ത ശില്‍പ്പം അണിയറയില്‍ തയാറായി. ‘ക്നാനായ സമുദായത്തിന്റെ വയലാര്‍’ എന്ന വിശേഷണമുള്ള ഷാജി ചരമേല്‍ രചിച്ച ഗാനം സൂപ്പര്‍ ഹിറ്റാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗാനത്തിന്റെ സംഗീത സംവിധാനം പുത്തന്‍ താരോദയമായ പ്രശാന്ത് ജോണും ആലാപനം വിത്സണ് പിറവവും സൗണ്ട് ഡിസൈനിംഗ് ജോയ് ജോസഫും ആണ്.
അതിമനോഹരമായ സ്വാഗത ഗാനത്തിന് നൃത്ത ചുവടുകള്‍ നൂറിലധികം കലാകാരന്മാര് ചേര്‍ന്നു അവതരിപ്പിക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് കലാഭവന്‍ നൈസ് ആണ്. എട്ടു മിനിട്ട് ദൈര്‍ഘ്യം ഉള്ള സ്വാഗത നൃത്ത ശില്‍പ്പത്തിന്റെ അവസാന പരിശീലനം ഞായറാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും.
ജിജോ മാധവപ്പള്ളിയുടെ നേതൃത്വത്തില്‍ ഉള്ള കള്‍ച്ചറല്‍ കമ്മറ്റിയില്‍ പ്രിയ മാര്ട്ടിന്, ബിജു പന്നിവേലില്‍, ജേക്കബ് മൂരിക്കുന്നേല്‍, റിമി പഴയടത്ത്, ഫിലിപ്,ജോസി ജോസ്, പ്രിന്‍സ് ജോസഫ്, ജോണി മാത്യു എന്നിവര്‍ അംഗങ്ങള്‍ ആണ്. ഇവരുടെ നേതൃത്വത്തില്‍ ഏറ്റവും മികച്ചതും നയനാന്ദകരവുമായ കലാപരിപാടികള്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ മികവുറ്റതായിരിക്കും.
കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്ന ഓരോ വ്യക്തിയിലും മായാതെ നില്ക്കാന് പോന്ന സ്വാഗത നൃത്തശില്‍പ്പവും കലാപരിപാടികളും അരങ്ങു തകര്‍ക്കുമ്പോള്‍ ജിജോ മാധവപ്പള്ളിയ്ക്ക് അത് അഭിമാന നിമിഷങ്ങളാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല