ബേസിങ്സ്റോക്ക്: യുകെകെസിഎ ബേസിങ്സ്റോക്ക് യൂണിറ്റ് കുടുംബസംഗമവും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളും സംയുക്തമായി ആഘോഷിച്ചു. ഫെബ്രുവരി 4ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ബേസിങ്ങ്സ്റ്റോക്ക് ഓക്ക് റിഡ്ജ് വെസ്റ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ യൂണിറ്റ് പ്രസിഡന്റ് രാജേഷ് ബേബി വരിക്കോലില്‍ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി റോയി മാത്യു സ്വാഗതമേകിയ ചടങ്ങില്‍ റ്റോമി മാത്യു നന്ദി പ്രകാശനം നിര്‍വഹിച്ചു. 2012-2011 ലെ വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ സിബി ജോസഫ് അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, യുകെയിലെ പ്രശസ്ത ഓര്‍ക്കസ്ട്ര ഗ്രൂപ്പായ എഡിന്‍ബറോ ട്യൂണ്‍സ് അവതരിപ്പിച്ച ഗാനമേള തുടങ്ങിയവ ചടങ്ങിനെ വര്‍ണ്ണാഭമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല