1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2011

കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പിതാവിന് UKKCA -യുടെ യുവജന സംഘടനായ UKKCYL ജൂണ്‍ 18-ന് മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കി.രാവിലെ പത്തു മണിക്ക് ബിഷപ്പിന്‍റെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.തുടര്‍ന്ന് സ്കോട്ടിഷ് ബാന്‍ഡിന്റെ അകമ്പടിയോടെ അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചാനയിച്ചു.

പിന്നീട് നടന്ന ചടങ്ങില്‍ യു കെയില്‍ യുവജനങ്ങള്‍ക്കിടയില്‍ ആദ്യമായി UKKCYL നടത്തിയ യൂത്ത്‌ പിതാവ് ഉദ്ഘാടനം ചെയ്തു.തനിമയിലും വിശ്വാസത്തിലും യുവജനങ്ങള്‍ വളരേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിച്ച അദ്ദേഹം UKKCYL അംഗങ്ങളുമായി തുടര്‍ന്ന് സംഭാഷണം നടത്തി.വിവിധ തലങ്ങളില്‍ മികച്ച പ്രകടനം നടത്തിയ UKKCYL അംഗങ്ങള്‍ക്കുള്ള പുരസ്ക്കാരവും അദ്ദേഹം സമ്മാനിച്ചു.തുടര്‍ന്ന് സ്നേഹ വിരുന്നും യുവപ്രതിഭകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.UKKCA പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലയില്‍,സ്പിരിച്വല്‍ അഡ്വൈസര്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുര എന്നിവര്‍ സന്നിഹിതരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.