അലക്‌സ് വര്‍ഗീസ്: UKKCYL ന്റെ നാലാമത് യൂത്ത് ഫെസ്റ്റ് ഒക്ടോബര്‍ 24 ന് ക്‌നാനായക്കാരുടെ സ്വന്തം ആസ്ഥാനമായ UKKCA കമ്മ്യൂണിറ്റി സെന്ററില്‍ തനിമയിലും ഒരുമയിലും ക്‌നാനായ വികാരത്തോട് കൂടി അരങ്ങേറി. 500 ല്‍ പരം കാണികളും 100 ന് മുകളില്‍ മത്സരാര്‍ത്ഥികളും ചേര്‍ന്ന് അത്യന്തം വാശിയോടെ നടത്തിയ മികവാര്‍ന്ന മത്സരങ്ങള്‍ക്കൊടുവില്‍ വിജയികളും വിജയിക്കാത്തവരും ഒരുമ്മിച്ചു നട വിളിച്ചും കുടുംബ പ്രാര്‍ത്ഥന ചൊല്ലിയുമാണ് പിരിഞ്ഞത് എന്നതാണ് യുകെകെസിവൈഎല്‍ കൂട്ടായ്മയുടെ സവിശേഷത.
രാവിലെ 10 മണിയോടെ ‘മാര്‍ത്തോമ്മന്‍ നന്മയാല്‍’ എന്ന ക്‌നാനായക്കാരുടെ സ്വന്തം പ്രാര്‍ത്ഥനാ ഗാനത്തിന് ബിര്‍മിങ്ങ്ഹാം യൂണിറ്റിലെ യുവതികള്‍ ചടുല താളത്തില്‍ ചുവട് വയ്ക്കുകയും തുടര്‍ന്ന് എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി ഒരുമ്മിച്ചു തിരി തെളിക്കുകയും ചെയ്തതോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. പ്രസംഗം, പാട്ട്, ഫാന്‍സി ഡ്രെസ്, സോളോ ഡാന്‍സ് എന്നീ വ്യക്തിഗത ഇനങ്ങളും മാര്‍ഗം കളി, പുരാതന പാട്ട്, ഗ്രൂപ്പ് സിനിമാറ്റിക് ഡാന്‍സ്, ആങ്കറിംഗ്, ക്വിസ് എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ആണ് മത്സരങ്ങള്‍ നടന്നത്. ഓരോ ഇനങ്ങളിലും മത്സരാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് പയറ്റിയത്. വിധി നിര്‍ണായകര്‍ക്ക് ഈ മത്സരം ഒരു വെല്ലുവിളി ആയിരുന്നു. എന്നാല്‍ കാണികള്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക്, സദസ്സില്‍ കയ്യടിച്ചു ആടിത്തിമിര്‍ത്തു പ്രോത്സാഹിപ്പിക്കാനും അടിച്ചുപ്പൊളിക്കുവാനുമുളള സുവര്‍ണ്ണാവസരമായിരുന്നു.
മത്സരങ്ങളുടെ അവസാനം ന്യൂകാസില്‍ യൂണിറ്റ് ഒന്നാം സ്ഥാനവും വൂസ്റ്റര്‍ഷയര്‍ രണ്ടാം സ്ഥാനവും കാര്‍ഡിഫ് മൂന്നാം സ്ഥാനവും നേടി. ന്യൂകാസില്‍ യൂണിറ്റിലെ ഷാനു ജെയിംസ് കലാതിലകമായും മാഞ്ചസ്റ്റര്‍ യൂണിറ്റിലെ ഠിം മാര്‍ട്ടിന്‍ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ജിസിഎസ് ഇപരീക്ഷക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ജെം പിപ്പ്‌സിനെയും എ ലെവല്‍ ടോപ് സ്‌കോറര്‍ ആയ ജോയല്‍ റെജിയെയും പുരസക്കാരങ്ങള്‍ നല്‍കി ആദരിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി UKKCYL നാഷണല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ടിച്ചിരുന്ന സാബു കുര്യാക്കോസിനും ഷെറി ബോബിയ്ക്കും അന്നേ ദിവസം UKKCYL എക്‌സിക്യൂട്ടീവ് കമ്മറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ നാല് വര്‍ഷത്തെ UKKCYL ഇവന്റുകളും കമ്മറ്റി അംഗങ്ങളുടെ വീഡിയോ സന്ദേശങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച വിഡിയോ നാഷണല്‍ ഡയറക്ടേഴ്‌സിന് ഹൃദയസ്പര്‍ശി ആയിരുന്നു.
സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മത്സര ഇനങ്ങളുടെ നിലവാരം കൊണ്ടും ഈ വര്‍ഷത്തെ യുകെകെസിവൈഎല്‍ യൂത്ത് ഫെസ്റ്റ് വന്‍ വിജയം ആയിരുന്നു. ഡഗഗഇഥഘ ന്റെ നാഷണല്‍ ചാപ്ലയിന്‍ ഫാ. സജിക്ക് ഈ വര്‍ഷത്തെ യൂത്ത് ഫെസ്റ്റിനെ കുറിച്ച് പറയുവാനുള്ളത് ഇതാണ് ‘ക്‌നാനായ യുവതിയുവാക്കന്‍മാര്‍ ഈ പാശ്ചാത്യരാജ്യത്തിലും നമ്മുടെ തനിമയും ഒരുമയും കാത്തു സൂക്ഷിക്കുന്നതി്ല്‍ ഉത്സാഹം കാണിക്കുകയും സൗഹൃദപരമായ വീറും വാശിയിലും മത്സരങ്ങളില്‍ പങ്കെടുക്കുയും ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു’.
എന്നാല്‍ UKKCYL പ്രസിഡന്റ് ഷിബിലിന്റെ അഭിപ്രായം ഇതായിരുന്നു ‘യൂത്ത് ഫെസ്റ്റ് 2015 ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ പ്രയത്‌നിച്ച എല്ലാ മത്സാര്‍ത്ഥികളേയും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു. ഇനി വരാന്‍ പോകുന്ന ഗഇഥഘ ഈവന്റ്‌സിനു ഇതൊരു പ്രചോദനമായി മാറട്ടെ എന്നും തുടര്‍ന്നും എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി UKKCYL ആവേശോജ്ജ്വലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നതെന്നും ഒരേ കുടക്കീഴില്‍ UKKCYL കമ്മ്യൂണിറ്റിയിലെ എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ട് വരുവാന്‍ അക്ഷീണ പ്രയത്‌നം നടത്തുന്ന ഫാ. സജിയെയും സാബു, ഷെറി എന്നിവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായി UKKCYL ഉപദേശകനും UKKCA പ്രസിഡന്റുമായ ശ്രീ. ബെന്നി മാവേലി പറഞ്ഞു. ഇത്രയും മികച്ച രീതിയില്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച സെന്‍ട്രല്‍ കമ്മറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെല്ലാം പുറമേ ഡാന്‍സ് മത്സരങ്ങളുടെ വിധി നിര്‍ണ്ണയിക്കുവാനായി വന്നവെളിയില്‍ നിന്നെത്തിയ വിധികര്‍ത്താവ് മിസിസ്. ആശ മാത്യൂ UKKCYL യൂത്ത് ഫെസ്റ്റിനെ കുറിച്ച് വിലയിരുത്തിയത് ഇപ്രകാരമായിരുന്നു’ വളരെ ചിട്ടയോടും അച്ചടക്കത്തോടും കൂടി ക്‌നാനായ യുവജനങ്ങള്‍ നടത്തിയ ഈ പരിപാടി അവരുടെ സംഘടനാപാടവത്തെ, വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു. എല്ലാ പരിപാടികളും ഒന്നിനൊന്ന് മികവ് പുലര്‍ത്തിയതിനാല്‍ വിധികര്‍ത്താവ് എന്ന നിലക്ക് വിജയികളെ കണ്ടെത്താന്‍ ,പ്രത്യേകിച്ചും ഡാന്‍സ് മത്സരങ്ങളില്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. ഡാന്‍സ് ആന്‍ഡ് ആങ്കറിങ് മത്സരം വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതായിരുന്നു എന്നും ആശ മാത്യൂ പറഞ്ഞു.
UKKCYL പ്രസിഡന്റ് ഷിബില്‍ ജോസ്, വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ ടോം, സെക്രട്ടറി ജോണ്‍ സജി, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ ഫിലിപ്, ട്രഷറര്‍ ഡേവിഡ് ജേക്കബും നാഷണല്‍ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെയും നാഷണല്‍ ഡയറക്ടേഴ്‌സ് സാബു കുര്യാക്കോസ്, ഷെറി ബേബി എന്നിവരുടെയും നേതൃത്വത്തിലായിരുന്നു UKKCYL യൂത്ത് ഫെസ്റ്റ് അരങ്ങേറിയത്.ഏകദേശം വൈകീട്ട് 8.30 മണിയോടെ സജി അച്ചന്റെ പ്രാര്‍ത്ഥനയോടെ യുവജന സംഗമം സമാപിച്ചു.അടുത്ത ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന ക്യാമ്പില്‍ വീണ്ടും കണ്ടു മുട്ടാം എന്ന സന്തോഷത്തില്‍ ഏവര്‍ക്കും സ്വഭവനങ്ങളിലേക്ക് ‘സേഫ് ജേണി’ യും നേര്‍ന്നു കൊണ്ട് യുവതി യുവാക്കന്മാരും മാതാപിതാക്കളും സംഘാടകരും യുകെകെസിഎ ആസ്ഥാന മന്ദിരത്തോട് വിടപറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല