യുവജനങ്ങളില്‍ ക്‌നാനായതനിമയുടെയും വിശ്വാസ തീക്ഷണതയും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെട്ട മൂന്നു ദിവസത്തെ യുകെകെസിവൈഎല്‍ നേതൃത്വ പരിശീലന ക്യാമ്പ് അവിസ്മരണീയമായി. ഈ മാസം 13,14,15 തിയതികളില്‍ വെയ്ല്‍സിലെ ഷെഫന്‍ലീ പാര്‍ക്കില്‍വെച്ച് നടത്തപ്പെട്ട ക്യാമ്പില്‍ 34 യൂണിറ്റില്‍ നിന്നായി 130 ക്‌നാനായ യുവജനങ്ങള്‍ പങ്കെടുത്തു.
13ന് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് യുകെകെസിവൈഎല്‍ നാഷ്ണല്‍ ചാപ്ലെയിന്‍ ഫാ. സജിയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
നേതൃത്വക്യാമ്പിന്റെ അവസാനഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള യുകെകെസിവൈഎല്‍ ഭാരവാഹികളായി ഷിബിന്‍ ജോസ് (പ്രസിഡന്റ്) സ്റ്റീഫന്‍ ടോം (വൈസ് പ്രസിഡന്റ്) ജോണ്‍ സജി (സെക്രട്ടറി), സ്റ്റീഫന്‍ ഫിലിപ്പ് (ജോ. സെക്രട്ടറി) ഡേവിഡ് ജേക്കബ് ട്രഷറര്‍, എന്നിവരെ തെരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല