1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2012

സുബിന്‍ ഫിലിപ്പ്

കെഫന്‍ലി മിഡ്‌വെയില്‍സില്‍ വച്ച് നടത്തപ്പെട്ട യുകെകെസിവൈഎല്‍ പ്രഥമ ദേശീയ വാര്‍ഷിക ക്യാമ്പ് ഏവര്‍ക്കും മറക്കാനാവാത്ത ഒരനുഭവമായി. ഫെബ്രുവരി 10,11,12 തീയതികളിലായി സംഘടിപ്പിച്ച ക്യാമ്പില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 160 യുവജനങ്ങള്‍ പങ്കെടുത്ത് പരിപാടികള്‍ വിജയപ്രദമാക്കി തീര്‍ത്തു എന്നത് പ്രശംസനീയമാണ്.
നാഷണല്‍ ചാപ്ലൈന്‍ ഫാ സജി മലയില്‍ പുത്തന്‍പുരയിലിന്റേയും ഫാ സജി തോട്ടത്തിലിന്റെയും പ്രത്സാഹനവും പിന്തുണയോടും കൂടി നടത്തപ്പെട്ട ക്യാമ്പ് കുടുംബ പ്രാര്‍ത്ഥനയും ദൈവസ്‌നേഹവും പരസ്പര സ്‌നേഹവും വിശ്വാസവുമെല്ലാം ഈ യുവതലമുറയ്ക്ക് അന്യമല്ല എന്ന സന്ദേശം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു.

മഹത്തായ പാരമ്പര്യം ഉള്‍കൊണ്ട് വിശ്വാസ പൈതൃക നിറവില്‍ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി നടത്തിയ ത്രിദിന ക്യാമ്പ് പലതരം ഗ്രൂപ്പ് ആക്ടിവിറ്റീസ്, വിവിധ വിഷയങ്ങളെ സംബന്ധിച്ച് മി.ജോസ് ജോസ്, മി.സാബു കുര്യാക്കോസ് എന്നിവര്‍ നയിച്ച ക്ലാസുകള്‍, വിജ്ഞാനവും വിനോദവും പകര്‍ന്ന വിവിധ മത്സരങ്ങള്‍ , തനിമയും ഒരുമയും വിളിച്ചോതുന്ന ക്‌നാനായ നൈറ്റ് , വാര്‍ഷികാഘോഷങ്ങള്‍ , മലയാളത്തനിമയാര്‍ന്ന ഭക്ഷണം ഇവയെല്ലാം യുകെയിലെ ക്‌നാനായ യുവജനങ്ങള്‍ക്ക് നവ്യാനുഭവമായിരുന്നു.

യുകെകെസിഎയുടെ പുതിയ സാരഥികളെ സ്വീകരിച്ച് അഭിനന്ദിക്കാന്‍ യുകെകെസിവൈഎല്ലിന്റെ ക്യാമ്പ് വേദിയായി.നാഷണല്‍ ഡയറക്‌ടേഴ്‌സിന്റെയും യൂണിറ്റ് ഡയറക്‌ടേഴ്‌സിന്റെയും കൂട്ടായ്മയും സഹകരണവും യുവതലമുറയ്ക്ക് മാതൃകാപരവും ഉണര്‍വേകുന്നതുമായിരുന്നു. പ്രോഗ്രാമുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ യൂണിറ്റ് ഡയറക്‌ടേഴ്‌സിന്റെ പങ്കാളിത്തം പ്രശംസനീയമാണ്.

യുകെയിലെ എല്ലാ ക്‌നാനായ യുവജനങ്ങളേയും കോര്‍ത്തിണക്കി ദീര്‍ഘ വീക്ഷണത്തോടെ ഭാവി ഉന്നമനത്തിനുവേണ്ടി പദ്ധതികള്‍ രൂപീകരിച്ച് യുകെകെസിവൈഎല്ലിനെ വളര്‍ച്ചയിലേക്ക് നയിക്കുന്ന സാരഥികളായ സുബിന്‍ ഫിലിപ്പ് മഞ്ഞക്കല്‍, ദീപ് സൈമണ്‍ മാടത്തംചേരില്‍ , ടിജോ ജോസഫ് കുഴിമറ്റത്തില്‍ , പ്രദീഷ് ഫിലിപ്പ് കൊച്ചുകാരുത്തേടത്ത് ,ഷിനോ തോമസ് കിടാരകുഴിയില്‍, നാഷണല്‍ ഡയറക്ടര്‍മാരായ സാബു കുര്യാക്കോസ് , ഷെറി ബേബി എന്നിവരുടെ പരിശ്രമത്തിന്റെ ഫലമാണ് ഈ ക്യാമ്പ്.ഇതൊരു കൂട്ടത്തിന്റെ അനുഭവമല്ല, മറിച്ച് കൂട്ടായ്മയുടെ ചൈതന്യമാക്കി തീര്‍ത്തതിന് ഈ ക്യാമ്പില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ചാരുതാര്‍ത്ഥ്യത്തോടെ യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ പേരിലുള്ള നന്ദി പ്രസിഡന്റ് സുബിന്‍ ഫിലിപ്പ് അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.