കെഫന്‍ലി പാര്‍ക്ക്: ആവേശകരമായ ലീഡര്‍ഷിപ് കാംപിനും ഉജ്വലമായ യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ കണ്‍വെന്‍ഷനും ഉത്തേജക പൂര്‍ണമായ സ്പോര്‍ട്സ് മീറ്റിനും ശേഷം യു.കെ.കെ.സി.വൈ.എല്‍. ഒരുക്കുന്ന ത്രിദിന വാര്‍ഷിക ക്യാമ്പ് ഫിബ്രവരി 10,11,12, തീയതികളില്‍ കെഫന്‍ലി പാര്‍ക്ക് വിഡിവെയ്ല്‍സില്‍ സംഘടിപ്പിക്കും.
വിവിധ കലാപരിപാടികളോടൊപ്പം യുവജനങ്ങള്‍ക്ക് ആവശ്യമായ ക്ലാസുകളും ഉണ്ടായിരിക്കും. യുവജന വളര്‍ച്ചയ്ക്ക് അനിവാര്യവും പ്രചോദനം എകുന്നതുമായ ക്ലാസുകള്‍ ഉള്ള ആനുവല്‍ കാംപിലേക്ക് യുകെയിലെ എല്ലാ കത്തോലിക്കാ യുവതീ യുവാക്കളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സുബിന്‍ ഫിലിപ്പ് – 07411019890, ദീപ് സൈമണ്‍ – 07735252373 എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല